വിവാഹിതനായ അധ്യാപകനോട് കടുത്ത പ്രണയം; നിരസിച്ച യുവാവിനോടുള്ള പക കാരണം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍

അധ്യാപകന്റെ മോര്‍ഫ് ചെയ്ത നഗ്‌നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ യുപിഎസ്‌സി പരിശീലനകേന്ദ്രത്തിലെ അധ്യാപകനും തെലങ്കാന ഹൈക്കോടതിയില്‍ അഭിഭാഷകനുമായ യുവാവിന്റെയും കുടുംബത്തിന്റെയും നഗ്‌നചിത്രങ്ങളാണ് യുവതി പ്രചരിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് 22 കാരിയായ യുവതി പരിശീലനകേന്ദ്രത്തില്‍ എത്തുന്നത്. 42 കാരനായ അധ്യാപകനോട് പ്രണയം തോന്നിയ യുവതി അത് അയാളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, താന്‍ വിവാഹിതനാണ് എന്നു പറഞ്ഞ് അധ്യാപകന്‍ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പകയും ദേഷ്യവും തോന്നിയ യുവതി അധ്യാപകന്റെ വ്യാജ നഗ്‌നവീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ അധ്യാപകന്റെ പതിനൊന്നും രണ്ടും വയസുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ പെട്ടിരുന്നു. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എടുത്ത് പിന്നീട് അത് മോര്‍ഫ് ചെയ്ത ശേഷം ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി അതുവഴി പ്രചരിപ്പിക്കുകയായിരുന്നു. കൂടാതെ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററുകള്‍, ഹൈക്കോടതിയുടെ ഔദ്യോഗിക പേജ് തുടങ്ങിയ ഇടങ്ങളിലെല്ലാം അവ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതുകൊണ്ടും തൃപ്തിയാകാതെ വന്നപ്പോള്‍ അധ്യാപകന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും എല്ലാം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് അധ്യാപകന്‍ പൊലീസിനെ സമീപിച്ചത്. ഹൈദ്രാബാദിലെ സൈബര്‍ ക്രൈം പൊലീസാണ് ഒടുവില്‍ ഇവരെ അനന്തപൂരില്‍ നിന്നും പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page