ലോക്‌സഭാ തെരഞ്ഞെടുപ്പ്; 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക ബി.ജെപി പുറത്ത് വിട്ടു

തിരുവനന്തപുരം: പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ബിജെപി പുറത്തുവിട്ടു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പരിഗണനയിലുള്ളത്. എറണാകുളത്ത് കിറ്റക്സ് എംഡി സാബു ജേക്കബും അനില്‍ ആന്റണിയുമാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയില്‍ പി.സി.ജോര്‍ജ്ജിന്റെയും ഷോണ്‍ ജോര്‍ജ്ജിന്റെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ പരിഗണിക്കുന്നു. ചാലക്കുടി മണ്ഡലത്തില്‍ മേജര്‍ രവി, എ.എന്‍ രാധാകൃഷ്ണന്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ അനില്‍ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ സി.രഘുനാഥ് മത്സരിച്ചേക്കും. കോഴിക്കോട് മണ്ഡലത്തില്‍ എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, പ്രഫുല്‍ കൃഷ്ണന്‍ എന്നിവരെ പരിഗണിക്കുന്നു.
പി.കെ.കൃഷ്ണദാസിന്റെ പേരാണ് കാസര്‍കോട് മണ്ഡലത്തില്‍ പരിഗണിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി.മുരളീധരനും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page