തിരുവല്ലയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി; കൂട്ടികൊണ്ട് പോയ യുവാവ് പിടിയിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട യുവാവ് പൊലീസ് പിടിയിലായി. പെൺകുട്ടിയെ ഇവിടെ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്നു ബസിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി അഖിൽ (22) ആണ് പിടിയിലായത്. പെൺകുട്ടിയെ കൊണ്ടുപോയ രണ്ടാമനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

പതിനഞ്ചുകാരിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്‌ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്.കുട്ടി ആലപ്പുഴയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണം പുരോഗമിക്കവെ ആണ് സ്റ്റേഷനിൽ നേരിട്ട് ഹാജരായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page