ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 22 പേര്‍ മുങ്ങിമരിച്ചു; അപകടത്തില്‍പെട്ടത് മകപൂര്‍ണിമ ദിനത്തില്‍ ഗംഗാനദിയില്‍ കുളിക്കാന്‍ പോയ സംഘം

ആഗ്ര: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികളടക്കം 22 പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ ഇറ്റായില്‍ നിന്ന് കാസ്ഗഞ്ചിലേക്ക് പോകുകയായിരുന്ന 40 ഓളം തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടറാണ് മറിഞ്ഞത്. മക പൂര്‍ണിമ ദിനത്തില്‍ പുണ്യസ്‌നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുകയായിരുന്നു സംഘം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാക്ടര്‍ ട്രോളി മറിഞ്ഞ് എട്ടടിയോളം താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് അലിഗഡ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശലഭ് മാത്തൂര്‍ പറഞ്ഞു. ചെളി നിറഞ്ഞ കുളമായതിനാല്‍ പലര്‍ക്കും നീന്തിക്കയറാന്‍ കഴിഞ്ഞില്ല. ഇറ്റാഹ് ജില്ലയില്‍ നിന്നുള്ളവരാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ 10 പേര്‍ക്ക് മതിയായ ചികിത്സയും ഉറപ്പാക്കാന്‍ കാസ്ഗഞ്ച് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സര്‍ക്കാര്‍ നല്‍കുമെന്നും കാസ്ഗഞ്ച് ജില്ലാ മജിസ്ട്രേറ്റ് സുധ വര്‍മ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page