എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി; ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് മൂടംബയലില്‍

കാസര്‍കോട്: 2023-2024 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കമായി. കാസര്‍കോട് ജില്ലയില്‍ 20,667 പേരാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കുമ്പളയാണ്. ഇവിടെ 601 പേരാണ് പരീക്ഷയെഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് മൂടംബയല്‍ ഗവ.സ്‌കൂളിലാണ്. 26 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് ടി.ഐ.എച്ച്.എസ് നായന്മാര്‍മൂലയിലാണ്. 806. ഏറ്റവും കുറവ് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, 19 കുട്ടികള്‍. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 6050 ആണ്‍ കുട്ടികലും 5479 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. കാഞ്ഞങ്ങാട്ട് 4685 ആണ്‍ കുട്ടികളും 4359 പെണ്‍കുട്ടികളും പരീക്ഷയെഴുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page