കാസര്‍കോട്: 47 വയസ്സുള്ള സ്ത്രീയുടെ വയറ്റില്‍ നിന്ന് 9.8 കിലോ ഭാരമുള്ള അണ്ഡാശയ പിണ്ഡം വിജയകരമായി നീക്കം ചെയ്തു. എട്ടുമാസമായി വയര്‍ വീര്‍ത്ത നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. നേരത്തെ ഇതേ അസുഖത്തിന് ഇവര്‍ ഏഴു ശസ്ത്രക്രിയക്കു വിധേയമായിരുന്നു. ഏഴാമത്തെ ശസ്ത്രക്രിയയ്ക്കാണ് സഹകരണ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരായ സംഗീത കെ, ഡോ. അജയ് കുമാര്‍, സെഹിദ സിദ്ദിക്ക, ഡോ. ശിവാനന്ദ എന്നിവര്‍ ശസ്ത്രക്രിയ വിജയകരമായി നിര്‍വ്വഹിച്ചു.
