![](https://malayalam.karavaldaily.com/wp-content/uploads/2024/03/image-5.png)
ഹൈദരാബാദ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആവുന്നു. ആന്ധ്രയിലെ അന്നമയ്യ ജില്ലയില്‍ ലക്ഷ്മമ്മ- വെങ്കട്ര രമണ വൃദ്ധ ദമ്പതികളെയാണ് മകന്‍ ശ്രീനിവാസലു റെഡ്ഡി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തായത്. സഹോദരനായ മനോഹര്‍ റെഡ്ഡിക്ക് മാതാപിതാക്കള്‍ മൂന്നേക്കര്‍ സ്ഥലം നല്‍കിയതാണ് കാരണം. ഇതിന് മാതാവിന്റെ തലമുടി പിടിച്ച് വലിക്കുന്നതും തല്ലുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. മാതാവ് തന്നെ മര്‍ദ്ദിക്കരുതെന്ന് കരഞ്ഞ് കൊണ്ട് പറയുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. മാതാവിനെ ചവിട്ടി നിലത്ത് ഇടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുറച്ച് പേര്‍ ഇത് കണ്ട് നില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ശ്രീനിവാസലുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മകന്‍ പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കാമെന്ന് വൃദ്ധദമ്പതികള്‍ പറഞ്ഞുവെങ്കിലും മകന്‍ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്നും വൃദ്ധരായ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.