കാസർകോടിനും വയനാടിനും പിന്നാലെ കോഴിക്കോട്ടെ ജനവാസ മേഖലയിലും വന്യമൃഗങ്ങൾ ഇറങ്ങി;കൂരാച്ചുണ്ടിലെ ജനവാസ മേഖലയിൽ എത്തി കാട്ടുപോത്ത് ; തുരത്താൻ ശ്രമിച്ച് വനം വകുപ്പ്

കോഴിക്കോട്:കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നാണ് പോത്ത് ഇറങ്ങിയതെന്നു കരുതുന്നു. വനം വകുപ്പ് പോത്തിനെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് കൂരാച്ചുണ്ടില്‍ ഇറങ്ങിയ കാട്ടു പോത്ത് ഇന്ന് റോഡില്‍ എത്തിയിട്ടുണ്ട്. വീടിന്റെ ഗെയ്റ്റ് അടച്ചതിനാല്‍ കാട്ടുപോത്ത് വീട്ടു പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page