![](https://malayalam.karavaldaily.com/wp-content/uploads/2024/03/image-2.png)
മൊഗ്രാല്‍: മൊഗ്രാല്‍ പടിഞ്ഞാറില്‍ വഴിയടച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ മീലാദ് നഗറില്‍ മീലാദ് കമ്മിറ്റി ‘പ്രതിഷേധ ചങ്ങല’ സംഘടിപ്പിച്ചു. കാലങ്ങളായി റെയില്‍പ്പാളം മുറിച്ച് കടന്നാണ് പടിഞ്ഞാര്‍ പ്രദേശത്തെ സ്കൂള്‍ കുട്ടികള്‍ സ്കൂളില്‍ പോകാറ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് മൊഗ്രാല്‍ കൊപ്പളം, മീലാദ് നഗര്‍ പ്രദേശത്തെ വഴി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ അടച്ചത്. ഇത് നാട്ടുകാരെ ഗതാഗത പ്രതിസന്ധിയിലേക്ക് നീക്കിയിരിക്കുകയാണ്. ഒരുമാസം പിന്നിട്ടിട്ടും റോഡ് തുറന്നുകൊടുക്കാന്‍ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധ ചങ്ങല വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ റിയാസ് ഉദ്ഘാടനം ചെയ്തു. കെ എ കുഞ്ഞഹമ്മദ് ആധ്യക്ഷം വഹിച്ചു. ടിപി ഫൈസല്‍, എംഎ മൂസ, എംപി അബ്ദുല്‍ ഖാദര്‍, ബിഎ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
നാസര്‍ മീലാദ്, കെപി അഷ്റഫ്, ശരീഫ് ദീനാര്‍, കബീര്‍ ബികെ, ടിഎ ജലാല്‍, എംഎ ഇബ്രാഹിം, ടിഎം ഇബ്രാഹിം, കെഎ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്, സിദ്ദീഖ് ബിഎ, ടിപി മുഹമ്മദ്, ബാസിത് മീലാദ്, അമ്മി, ഹസീബ്, ഷഫീര്‍ എം ഐ, അന്‍സാഫ്, ഉബൈദ്, അഷ്കര്‍, മജീദ്, അസ്സാം, ജവാദ്, മഹ്ശൂഖ്, അദ് നാന് ടിപി, ഹാഷിര്‍, റുഷൈദ്, ആദില്‍, ഹസ, ലിവ, ഫായിസ്, ടിഎ കുഞ്ഞഹമ്മദ് നേതൃത്വം നല്കി.