ചിക്കന്‍ സ്റ്റാള്‍ കടയില്‍ കയറി അക്രമം; കടയുടമയടക്കം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പിച്ച ആള്‍ക്കെതിരെ കേസെടുത്തു; പരിക്കേറ്റവരെ ശ്രസ്ത്രക്രിയക്ക് വിധേയരാക്കി

കാസര്‍കോട്: പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചിക്കന്‍ സ്റ്റാള്‍ ഉടമയ്ക്കും യുവാവിനും വെട്ടറ്റ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. കേസിലെ പ്രതി ആരിഫിനെതിരെ 308, 448 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. അതിനിടെ പരിക്കേറ്റ കോഴിക്കട ഉടമ മാട്ടങ്കുഴിയിലെ അന്‍വര്‍ (44), കഞ്ചിക്കട്ടയിലെ കെ.എ. ഇബ്രാഹിം (43) എന്നിവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. അന്‍വറിന്റെ തലയ്ക്ക് 20 തുന്നിക്കെട്ടുണ്ട്. വെട്ടേറ്റ കാലും ശസ്ത്രക്രിയക്ക് വിധേയമാക്കി. അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇബ്രാഹിമിന് വെട്ടേറ്റത്. കാലിനേറ്റ വെട്ടിന് 9 തുന്നിക്കെട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് കുമ്പളയിലെ ചിക്കന്‍ സെന്ററിലായിരുന്നു അക്രമം. കടയിലെത്തിയ ശാന്തിപ്പള്ളയിലെ ആരിഫും കടയുടമ അന്‍വറും തമ്മില്‍ നടന്ന വാക്കേറ്റം ഒടുവില്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ആരിഫ് അന്‍വറിനെയും പിന്തിരിപ്പിക്കന്‍ ശ്രമിച്ച ഇബ്രാഹിമിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട ആരിഫിനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page