കേരളം പിണറായിയുടെ സ്ത്രീധന സ്വത്തല്ലെന്ന് സുരേന്ദ്രന്‍; നിയമം ഉദ്യോഗസ്ഥന്മാര്‍ നടപ്പാക്കിക്കൊള്ളുമെന്നും സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളം മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ത്രീധന സ്വത്തല്ലെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.സി എ എ കേരളത്തില്‍ നടപ്പാക്കില്ലെന്നു പിണറായിക്കെങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. രാജ്യത്തെ നിയമം എല്ലായിടത്തും നടപ്പാക്കും. കേരളത്തിലും നടപ്പാക്കും അക്കാര്യത്തില്‍ പിണറായി വേവലാതിപ്പെടേണ്ട. അതൊക്കെ ചെയ്യാനാണ് കളക്ടര്‍മാരുള്ളത്. അവരതു ചെയ്തുകൊള്ളുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്തുകാര്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രം എന്തു പറഞ്ഞാലും അത് ആദ്യം നടപ്പാക്കുന്നതു കേരളമാണെന്നു സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ നിയമം നിലവില്‍ വരുന്നതിനു മുമ്പു തന്നെ രാജ്യത്ത് ആദ്യമായി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുണ്ടാക്കിയതു കൊല്ലത്തു മുഖ്യമന്ത്രി പിണറായി വിജയനാണെന്നു സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page