ടാന്‍സാനിയ: ആമ ഇറച്ചി കഴിച്ച് ആഫ്രിക്കയില്‍ 9 പേര്‍ മരിച്ചു. ഇവരില്‍ എട്ടു പേര്‍ കുട്ടികളാണ്. 78 പേര്‍ ചികിത്സയിലാണ്.
മാര്‍ച്ച് അഞ്ചിന് ടാന്‍സാനിയയിലെ സന്‌സിബാര്‍ ദ്വീപ സമൂഹത്തിലെ പെംബ ദ്വീപിലാണ് ഇവര്‍ ആമയിറച്ചി ഭക്ഷിച്ചത്.
കടലാമ ഇറച്ചി ഭക്ഷ്യ വിഷമുണ്ടാക്കുന്നതാണെന്ന് ജനങ്ങള്‍ അറിയുന്നുണ്ട് എങ്കിലും ആമയിറച്ചിയുടെ പ്രത്യേക സ്വാദില്‍ ആകൃഷ്ടരായാണ് ഇവര്‍ ആമ ഇറച്ചി ഭക്ഷിച്ചതെന്നു പറയുന്നു.