‘ഇന്ത്യ’ സഖ്യത്തിന് രാജ്യത്ത് ആദ്യമായി ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരു പഞ്ചായത്ത് ഭരണം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മൂന്നു മുന്നണികള്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി നില്‍ക്കുന്ന സംസ്ഥാനത്ത് രാജ്യത്താദ്യമായി ഒരു ഗ്രാമപഞ്ചായത്തില്‍ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തി.കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന മുതിയക്കാല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇടതു-വലതു മുന്നണികള്‍ ഒറ്റക്കെട്ടായി ബി ജെ പിക്കെതിരെ രംഗത്തു വന്നത്. തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സി പി ഐയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ അവിശ്വാസത്തെ തുടര്‍ന്നാണ് എല്‍ ഡി എഫിനു പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐ അംഗവും ക്വാറി ഉടമയുമായ ശശി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ സി പി എമ്മുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നു ശശി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് പ്രസ്തുത സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി അംഗം മണികണ്ഠനാണ് വിജയിച്ചത്.
20 അംഗ പഞ്ചായത്തില്‍ ബി ജെ പിക്ക് ഏഴും, കോണ്‍ഗ്രസിന് 5വും സി പി എമ്മിനു നാലും സി പി ഐ, കക്ഷിരഹിതര്‍ എന്നിവര്‍ക്കു രണ്ടുവീതവും അംഗങ്ങളാണുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page