പത്തനംതിട്ടയില്‍ സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജില്ലാ കൗണ്‍സില്‍ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുല്‍ ഷുക്കൂറാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതല ഇദ്ദേഹത്തിനു ഉണ്ടായിരുന്നു.സിപിഐ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഷുക്കൂറിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നു പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജു വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും കൂടുതല്‍ സിപിഐ നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും ഷുക്കൂര്‍ പ്രതികരിച്ചു. എന്നാല്‍ ഷുക്കൂറിന്റെ രാജിയെക്കുറിച്ച് സിപിഐ നേതൃത്വം …

പാതി വഴിയില്‍ മുടങ്ങിയ വീടിന്റെ പണി പൂര്‍ത്തികരിച്ച് സേവാഭാരതി

നീലേശ്വരം: തീര്‍ത്ഥങ്കരയിലെ പരേതനായ കെ.ഗോപിയുടെ കുടുംബത്തിന് പാതി വഴിയില്‍ മുടങ്ങിയ വീടിന്റെ പണി പൂര്‍ത്തികരിച്ച് നീലേശ്വരം സേവാഭാരതി. 2019ല്‍ ലൈഫ് പദ്ധതിയില്‍ നിന്ന് കിട്ടിയ തുക കൊണ്ട് വീടിന്റെ പണി ആരംഭിക്കുകയും, വീടിന്റെ പണി തീരുന്നതിനു മുന്‍പ് രോഗിയായ ഗോപി മരണപ്പെടുകയും ചെയ്തു. പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഗോപിയുടെ ഭാര്യ കെ ബിന്ദുവും രണ്ടു മക്കളും താമസിച്ചു വരികയായിരുന്നു. ആ പ്രദേശത്ത് ഇത്രയും ശോചനീയമായ അവസ്ഥയിലുള്ള വീട് ഇല്ലാ എന്ന് മനസ്സിലാക്കിയ നീലേശ്വരം സേവാഭാരതി പ്രവര്‍ത്തകര്‍ സുമനസ്സുകളുടെ …

ഗൃഹപ്രവേശനത്തിന് പോയി മടങ്ങവേ ഇരുചക്രവാഹനം ഡിവൈഡറിലിടിച്ചു മറിഞ്ഞു; ഭർതൃമതി മരിച്ചു; ബന്ധുവായ യുവാവിന് പരിക്ക്

മംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഭർതൃമതിയായ യുവതിക്ക് ദാരുണാന്ത്യം. ബന്ധുവായ യുവാവിന് പരിക്ക്. നടേക്കൽ സ്വദേശി ദീക്ഷിത്തിൻ്റെ ഭാര്യയും ബോണ്ടൽ സ്വദേശിനിയുമായ ശ്രീനിധി (29) ആണ് മരിച്ചത്. വാഹനം ഓടിച്ചശ്രീനിധിയുടെ ബന്ധുവായ യതീഷ് ദേവാഡിഗയ്ക്കാണ് ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയോടെ മംഗളൂരു നടേക്കലിന് സമീപമാണ് അപകടം നടന്നത്. മുടിപ്പിലെ ബന്ധുവിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. നടേക്കൽ ഗ്രീൻ ഗ്രൗണ്ടിന് സമീപം റൈഡർക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. …

കയ്യൂര്‍ സമരസേനാനി കുടുംബത്തിലെ വിധവയ്ക്കും മകള്‍ക്കും ഭീഷണിയും ഊരു വിലക്കും; പൊലീസ് മൂന്നു കേസെടുത്തു

നീലേശ്വരം: സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ താമസിക്കുന്ന കയ്യൂര്‍ സമരസേ നാനിയുടെ കുടുംബത്തിലെ വിധവയ്ക്കും മകള്‍ക്കും സി പി എം പ്രദേശിക നേതാക്കളുടെ ഭീഷണി. പാലായി സ്വദേശി രാധയേയും മകളേയും ശനിയാഴ്ച രാവിലെ സി പി എം പ്രദേശിക നേതാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു വത്രെ. 2017 മുതല്‍ ഇവര്‍ക്ക് പാര്‍ട്ടി ഊരുവിലക്ക് എര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ തേങ്ങ പറിക്കാന്‍ തൊഴിലാളികളുമായി എത്തിയപ്പോള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഇടപെട്ട് തൊഴിലാളിയെ തടഞ്ഞെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത …

ഗൃഹനാഥന്‍ ബസ് സ്റ്റാന്റില്‍ പരിസരത്ത് മരിച്ച നിലയില്‍

കാഞ്ഞങ്ങാട് :ഗൃഹനാഥനെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെരുവത്ത് താമസിക്കുന്ന എ. അശോകന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ ആലാമിപ്പളളി സ്റ്റാന്റില്‍ പരിസരത്താണ് മൃതദേഹം കാണപ്പെട്ടത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അരയിയിലെ പരേതരായ കുട്ട്യന്‍ – ജാനകി എന്നിവരുടെ മകനാണ്. ഭാര്യ: നാരായണി കൊളവയല്‍. മക്കള്‍: നയന, മീര. മരുമക്കള്‍: ഷീജു (ബേഡകം), ഷൈജു മേക്കാട്ട് (ഗള്‍ഫ്). സഹേദരങ്ങള്‍: രമണന്‍ (അരയി), ചന്ദ്രന്‍ (മുറിയനാവി) ,ഷീലാവതി …

പാലാവയല്‍ മലാംകടവില്‍ കര്‍ഷകന്‍ ഇടി മിന്നലേറ്റു മരിച്ചു

കാസര്‍കോട്: കര്‍ഷകനെ കൃഷിയിടത്തില്‍ ഇടിമിന്നലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പാലാവയല്‍ മലാംകടവിലെ ആലയ്ക്കകത്ത് എ.സി.ജോസ് (64) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അടയ്ക്ക പെറുക്കാനായി വീട്ടില്‍ നിന്നും രണ്ടുകിലോമീറ്ററോളം അകലെ കുളിനീരിലുള്ള കൃഷിയിടത്തിലേക്ക് പോയതായിരുന്നു ജോസ്. ആ സമയത്താണ് ശക്തമായ ഇടിമിന്നലും മഴയുമുണ്ടായത്. വൈകുന്നേരമായിട്ടും തിരിച്ചെത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ പലതവണ ജോസിനെ ഫോണ്‍ വിളിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല. പിന്നീട് അന്വേഷിച്ച് ചെന്നപ്പോഴാണ് പറമ്പിലെ ഷെഡിനുള്ളില്‍ ജോസിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കും മരണകാരണമെന്നാണ് ആദ്യം കരുതിയത്. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ …

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു; ഗുരുതര പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി

മംഗ്‌ളൂരു: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട്, ബദിയടുക്ക, മാന്യയിലെ രാമപ്പ-പ്രേമ ദമ്പതികളുടെ മകന്‍ ചരണ്‍ (20) ആണ് മംഗ്‌ളൂരുവിലെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് 17ന് പാനമംഗളൂരുവിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചരണിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലയില്‍ കഴിയുന്നതിനിടയിലാണ് മരണം. ബൈക്കംപാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ചരണ്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച രാത്രി വീട്ടുവളപ്പില്‍ …

ബോള്‍ തൊണ്ടയില്‍ കുടുങ്ങി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: തൊണ്ടയില്‍ ബോള്‍ കുടുങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വയനാട്, ചെന്നലോട് ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ചെറിയ ബോള്‍ മുഹമ്മദ് അബൂബക്കറിന്റെ തൊണ്ടയില്‍ കുടുങ്ങിയത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബോള്‍ എടുക്കാനായില്ല. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതേ അവസ്ഥ ഉണ്ടായി. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. ബോള്‍ എടുക്കാനുള്ള ശ്രമം ആരംഭിച്ചുവെങ്കിലും രാത്രി പത്തു മണിയോടെ …

കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍, മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വേട്ടേറ്റത്. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂര്‍, അയ്യല്ലൂര്‍ ബസ് വെയ്റ്റിംഗ് ഷെഡില്‍ ഇരിക്കുമ്പോഴാണ് അക്രമം ഉണ്ടായത്.അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടിവി രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് പൊലീസ് കനത്ത …

വിരുതന്‍ ‘സുബ്ബ’ എം.പി

ബ്രസീലിലെ മുന്‍ പ്രസിഡണ്ട്, ബൊല്‍ സൊനാരോ ശിക്ഷാര്‍ഹമായ ഒരു കുറ്റം ചെയ്തുവെന്ന് പൊലീസ്. വ്യാജരേഖയുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചു പോലും. താന്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ല; എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് പറഞ്ഞു. എന്നാല്‍, അദ്ദേഹം 2022 ജൂലൈ മാസത്തില്‍ വാക്‌സിനെടുത്തതായി തെളിവുണ്ട്. പൊതുജനാരോഗ്യ വകുപ്പിന്റെ വിവര ശേഖരത്തില്‍ കണ്ടെത്തിയതാണ്. ഇത് വ്യാജമായി ഉണ്ടാക്കിയ രേഖയാണ് എന്ന് കണ്‍ട്രോള്‍ ജനറലിന്റെ ഓഫീസ് സ്ഥിരീകരിച്ചു. വ്യാജരേഖയുണ്ടാക്കി എന്നതാണ് കുറ്റം. തെറ്റ് ചെയ്ത മുന്‍ പ്രസിഡണ്ടിന്റെ പേരില്‍ കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അറ്റോര്‍ണി ജനറലിന്റെ …

ഉളിയത്തടുക്കയിലും കുഴല്‍പ്പണ വേട്ട;’അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 13.16 ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: രേഖകളില്ലാതെ അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച 13.16 ലക്ഷം രൂപ പിടികൂടി. ഉളിയത്തടുക്ക, വര്‍ക്കാത്തോടിയിലെ മജില അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാനഗര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അബ്ദുല്‍ ലത്തീഫിന്റെ മുറിയില്‍ നിന്നാണ് പണം പിടികൂടിയത്. 500 രൂപയുടെ 26 കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയ്, എസ്.ഐ ദീപ്തി, എ.എസ്.ഐ പ്രസാദ്, പൊലീസുകാരായ ശരത്, റോജന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പണം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് …

ചമയവിളക്ക് ആഘോഷത്തിനിടെ തിക്കുംതിരക്കും; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12ഓടെയായിരുന്നു അപകടം. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റുകയും ഇതിനിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയുമായിരുന്നു എന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൂട്ടിയ മദ്യ വിൽപനകേന്ദ്രം തുറക്കണമെന്ന്; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിക്കുന്നതിനിടെ ചെറുവത്തൂരിൽ വീണ്ടും ബാനർ

കാസർകോട്: പൂട്ടിയിട്ട മദ്യ വിൽപനകേന്ദ്രം തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് ചെറുവത്തൂരിൽ വീണ്ടും ബാനർ സ്ഥാപിച്ചു. ബസ്റ്റാൻഡ് പരിസരത്ത് ഉയർത്തിയ ബാനർ പിന്നീട് ഒരു സംഘം അഴിച്ചുമാറ്റി. ഇതോടെ വിഷയം തെരഞ്ഞെടുപ്പ് പ്രചരണ ചൂടിൽ വിവാദമാവുകയാണ്. ചെറുവത്തൂരിലെ പോരാളികൾ എന്ന പേരിൽ ഏതാനും പേരാണ് ഞായറാഴ്ച ബാനർ സ്ഥാപിച്ചത്. നിങ്ങൾക്ക് പറ്റിയ ത് തെറ്റ് തന്നെ എന്ന തലക്കെട്ടിലാണ് ബാനർ ഉയർന്നിരിക്കുന്നത്.ഞങ്ങൾ അണികൾ പറഞ്ഞത് തെറ്റ് തിരു ത്താനാണ്. ഈ ശബ്ദം നിങ്ങൾ ചെവി കൊണ്ടില്ലെങ്കിൽ നിങ്ങളിൽ നിന്ന് …

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു

കണ്ണൂർ: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്‍റെ ഏറ്റവും ശ്രദ്ധ നേടിയ നോവൽ കൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവൽ നിരൂപക പ്രശംസ നേടിയിരുന്നു. താപം, തണൽ, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതി. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് …

തിരഞ്ഞെടുപ്പ്: കേരളത്തില്‍ യു ഡി എഫിന് 19 സീറ്റു കിട്ടുമെന്നു കേന്ദ്ര ഇന്റലിജന്‍സ്; ബി ജെ പിക്ക് ഒരു സീറ്റ്; സി പി എമ്മിന് ഉള്ളതും പോവുമെന്നു റിപ്പോര്‍ട്ട്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 19വും യു ഡി എഫിനു കിട്ടുമെന്നു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാര്‍ മത്സരിക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഒന്നു ബി ജെ പിക്കു ലഭിക്കും. സി പി എമ്മിന് ഇപ്പോഴുള്ള ഒരു സീറ്റും നഷ്ടമാവുമെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ പരാജയം ബി ജെ പി തന്നെ ഉറപ്പാക്കുമെന്നാണ് സൂചന. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഇടതു മുന്നണിക്കു കനത്ത തിരിച്ചടിയാവുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. …

പിതാവിനെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തു; കൊലയാളികള്‍ റിമാന്റില്‍; ക്വട്ടേഷന്‍ കൊടുത്തയാള്‍ ജുവനൈല്‍ഹോമില്‍

ലക്‌നൗ: പിതാവിനെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തു. ഉത്തര്‍പ്രദശിലെ വ്യവസായിയായ മുഹമ്മദ് നയീമിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പൊലീസ് അറിഞ്ഞത്. സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരും പിതാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് അദ്ദേഹത്തിന്റെ 16 കാരനായ മകനാണെന്നു പൊലീസിനെ അറിയിച്ചു. ആറുലക്ഷം രൂപയാണ് നയീമിന്റെ മകന്‍ ക്വട്ടേഷനില്‍ വാഗ്ദാനം നല്‍കിയതെന്നും ഇതില്‍ ഒന്നര ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നെന്നും അറസ്റ്റിലായ പീയൂഷ്പാല്‍, ശുഭം സോണി, പ്രിയാന്‍ഷു എന്നിവര്‍ പൊലീസിനെ അറിയിച്ചു. മുഹമ്മദ് നയീമിനെ വ്യാഴാഴ്ചയാണ് സംഘം …

കൊച്ചി: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു കൊച്ചിയിലെത്തിയ കണ്ണൂര്‍ സ്വദേശി ടോറസ് ലോറിയിടിച്ചു മരിച്ചു.

നെട്ടൂര്‍ പാലത്തിനടുത്തു രാവിലെ ഉണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താറാണ് മരിച്ചത്. രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു. വൃക്ക മാറ്റിവയ്ക്കലിന് എത്തിയ അബ്ദുള്‍ സത്താര്‍ ആശുപത്രിക്കടുത്തു കുടുംബസമേതം താമസിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തു. ടോറസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

വേനല്‍മഴ: തിങ്കളാഴ്ച അഞ്ചു ജില്ലകളില്‍ സാധ്യത

തിരുവനന്തപുരം: വേനല്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തു വേനല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു അറിയിപ്പില്‍ പറഞ്ഞു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. വ്യാഴാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും വേനല്‍മഴ പെയ്‌തേക്കും. ഇന്നു പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം തൃശൂര്‍, കല്ലം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് …