ദില്ലിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത; നാലു വയസ്സുകാരിയെ ട്യൂഷന്‍ ടീച്ചറുടെ സഹോദരന്‍ ബലാത്സംഗം ചെയ്തു

ന്യൂദെല്‍ഹി: രാജ്യ തലസ്ഥാനത്ത് നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ വാര്‍ത്ത; ട്യൂഷന്‍ ടീച്ചറുടെ സഹോദരന്‍ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിയുടെ വീടിന് നേരെ അക്രമം നടത്തി. ട്യൂഷന്‍ സെന്ററിന് സമീപത്ത് നിര്‍ത്തിയിരുന്ന നിരവധി വാഹനങ്ങളും അക്രമത്തിനിരയായി.കിഴക്കന്‍ ദില്ലിയിലെ പാണ്‍വ് നഗറില്‍ ആണ് സംഭവം. ട്യൂഷനെത്തിയതായിരുന്നു കുട്ടി. ഈ സമയത്ത് ടീച്ചര്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ടീച്ചറുടെ സഹോദരന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.കരഞ്ഞു കൊണ്ട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. …

മൊബൈര്‍ ഫോണ്‍ ചാര്‍ജ്ജര്‍ വില്ലനായി; ഉറങ്ങിക്കിടന്ന നാലു കുട്ടികള്‍ വെന്തു മരിച്ചു

ന്യൂദെല്‍ഹി: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജറില്‍ നിന്ന് തീ പടര്‍ന്നു ഉറങ്ങിക്കിടന്നിരുന്ന നാലു കുട്ടികള്‍ വെന്തു മരിച്ചു. ചാര്‍ജ്ജറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക സംശയം. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാപിതാക്കള്‍ക്കും പൊള്ളലേറ്റു. മീററ്റിനു സമീപത്തെ ജോണി-ബബിത ദമ്പതികളുടെ മക്കളായ സരിക (12), നിഹാരിക (8), ഗോലു(6), ഖാലു(5) എന്നിവരാണ് മരണപ്പെട്ടത്. തീ കിടക്കയിലേക്ക് പടര്‍ന്നതിനെത്തുടര്‍ന്നാണ് ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് പൊള്ളലേറ്റത്. ഈ സമയത്ത് മാതാപിതാക്കള്‍ അടുക്കളയിലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തുമ്പോഴേക്കും കുട്ടികളുടെ ശരീരത്തിലേക്ക് തീ പടര്‍ന്നിരുന്നു. …

സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായികൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: എല്‍ വി ടെമ്പിളിന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശം സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരം. ഇതിനിടയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ കുശാല്‍ നഗറിലെ ഹമീദിനാണ് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് നീലേശ്വരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് ഓട്ടോയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വാഹനത്തില്‍ നിന്ന് ഒഴുകിയ ഓയില്‍ ഫയര്‍ഫോഴ്സ് എത്തി കഴുകി വൃത്തിയാക്കി. ഓട്ടോയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മലപ്പുറത്തെ രണ്ടരവയസ്സുകാരിക്ക് സംഭവിച്ചതെന്ത്? പിതാവ് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം, കാളികാവ്, ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി മരിച്ചത് എങ്ങനെ? തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മരണപ്പെട്ടുവെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ മകളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവും ബന്ധുക്കളും. സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഹമ്മദ് ഫായിസിന്റെ മകളാണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് മകളെ പിതാവ് ഫായിസ് ആശുപത്രിയില്‍ എത്തിച്ചത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്നാണ് ഫായിസ് ഡോക്ടറോട് പറഞ്ഞത്. തൊട്ടുപിന്നാലെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. ഇതോടെയാണ് ഫായിസിനെതിരെ ഗുരുതര ആരോപണവുമായി മാതാവും ബന്ധുക്കളും രംഗത്തെത്തിയത്. …

കേരളവും മോദിയുടെ രണ്ടക്ക സീറ്റ് നേട്ടവും

തിരുവനന്തപുരം: കേരളത്തില്‍ ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റു നേടുമെന്നു പറഞ്ഞതു ശരിയാവാനിടയുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.തൃശൂരില്‍ അദ്ദേഹം എന്‍ ഡി എ 10 സീറ്റു നേടുമെന്നു പറഞ്ഞിരുന്നു. അതില്‍ ഒരു പൂജ്യമുണ്ട്. പണത്തിന്റെ ആദ്യ സംഖ്യയായ ഒന്നിന്റെ സ്ഥാനത്തും മോദി ഉദ്ദേശിച്ചതു പൂജ്യമായിരിക്കുമെന്നു മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അസുഖത്തെത്തുടര്‍ന്ന് യുവ വ്യാപാരി മരിച്ചു

മാവുങ്കാല്‍: അസുഖത്തെ തുടര്‍ന്ന് യുവ വ്യാപാരി മരിച്ചു. മാവുങ്കാല്‍ പള്ളോട്ട് ചെരക്കര ഹൗസില്‍ അടുക്കാടുക്കം നിഷാന്ത് ( 42) ആണ് മരിച്ചത്.അസുഖത്തെ തുടര്‍ന്ന് മംഗളൂരില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്‍വര്‍ട്ടര്‍, സോളാര്‍ സിസ്റ്റം ബിസിനസ് നടത്തി വരികയായിരുന്നു.രാമകൃഷ്ണന്‍ – ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കള്‍: നൈദ്യ. സഹോദരങ്ങള്‍: നികേഷ്, നിഷ.

ആനിരാജയും രാഹുലും ടൂറിസം വിസക്കാര്‍ എന്നു സുരേന്ദ്രന്‍; സുരേന്ദ്രന്റെ പാര്‍ട്ടി നീലവെള്ളത്തില്‍ വീണ കുറുക്കന്‍ മഴ നനയുന്ന പോലെന്ന് ആനിരാജ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും ടൂറിസ്റ്റ് വിസക്കാരാണെന്നു വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരിഹസിച്ചു. വയനാടു ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് താന്‍ പൊതു ജീവിതമാരംഭിച്ചതെന്നു വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു. മറ്റു രണ്ടു പേരും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം രാഹുല്‍ ഗാന്ധി വിസിറ്റിംഗ് എം പിയായാണ് പ്രവര്‍ത്തിച്ചത്. വയനാടിന്റെ പുരോഗതിക്കു മോദി ഒരുപാടുകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു സുരേന്ദ്രന്‍ പറഞ്ഞു.സുരേന്ദ്രന്റെ പാര്‍ട്ടി നീലവെള്ളത്തില്‍ വീണ കുറുക്കന്‍ മഴയത്തു നില്‍ക്കുന്ന അവസ്ഥയിലാണെന്നു വയനാട്ടിലെന്ന് …

ദേശീയപാത നിര്‍മ്മാണത്തൊഴിലാളിയായ 20 കാരന് ടിപ്പര്‍ ലോറി കയറി ഇറങ്ങി മരിച്ചു

കോഴിക്കോട്: ദേശീയപാത ബൈപ്പാസിനടുത്തു മേല്‍പ്പാലത്തിന്റെ പണികഴിഞ്ഞു ഉറങ്ങുകയായിരുന്ന ബിഹാര്‍ സ്വദേശിയായ 20 കാരന്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി ദാരുണമായി മരിച്ചു. വടകര പന്തീരാങ്കാവ് ബൈപ്പാസിനടുത്തു ദേശീയ പാത മേല്‍പ്പാലത്തിന്റെ പണി കഴിഞ്ഞ ശേഷം സനിശേഖ് കുമാര്‍ എന്ന 20 കാരനാണ് മരിച്ചത്. പാലം നിര്‍മ്മാണത്തിനു വേണ്ടി മണ്ണു കയറ്റി വന്ന ടിപ്പര്‍ പിറകോട്ടെടുക്കുമ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സനിശേഖ് കുമാറിന്റെ തലയിലൂടെ കയറിയിറങ്ങിയതെന്നു പറഞ്ഞു. സനിശേഖ് കുമാര്‍ സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം കോഴിക്കോടു മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ട്രയല്‍; സി പി എമ്മിന്റെ പൈവളികെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇന്നു നടന്ന അവിശ്വാസ പ്രമേയത്തില്‍ ലീഗ് അംഗങ്ങള്‍ സി പി എമ്മിനൊപ്പം; അവിശ്വാസം പരാജയപ്പെട്ടു

കാസര്‍കോട്: സി പി എം നിയന്ത്രണത്തിലുള്ള പൈവളികെ പഞ്ചായത്തു ഭരണസമിതിയില്‍ മുസ്ലീംലീഗിനു പൂര്‍ണ്ണ വിശ്വാസം!തിങ്കളാഴ്ച നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ സി പി എം അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ മുസ്ലീംലീഗിലെ രണ്ട് അംഗങ്ങള്‍ അനുകൂലിച്ചു വോട്ടു ചെയ്തു. അതേസമയം വലതു മുന്നണിയിലെ ഒരു കോണ്‍ഗ്രസ് അംഗം അവിശ്വാസ പ്രമേയം അവതരിപ്പിച്ച ബി ജെ പിയോടൊപ്പം ചേര്‍ന്നു.19 അംഗ ഭരണസമിതിയില്‍ ബി ജെ പിക്ക് എട്ടും സി പി എമ്മിന് ഏഴും അംഗങ്ങളാണുള്ളത്. ഒരു സി പി ഐ അംഗവുമുണ്ട്. …

കൊല്ലം കുണ്ടറ സ്വദേശി നഴ്‌സ് ഓസ്‌ട്രേലിയയില്‍ തീപിടിച്ചു മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നഴ്‌സായ കൊല്ലം കുണ്ടറ സ്വദേശി ഷെറിന്‍ ജാക്‌സണ്‍ (34) വെന്തുമരിച്ചു. പത്തനംതിട്ട കൈപ്പട്ടൂരെ ജാക്‌സന്റെ ഭാര്യയാണ്. ജാക്‌സന്‍ ഓസ്‌ട്രേലിയയില്‍ എഞ്ചിനീയറാണ്. ഓസ്‌ട്രേലിയ ന്യൂ സൗത്ത് വേല്‍സിലെ സിഡ്‌നിയിലെ വീടിന് തീപിടിച്ചാണ് മരണം. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ വെന്റിലേറ്ററിലായിരുന്നു. അപകടസമയത്തു ജാക്‌സന്‍ പുറത്തായിരുന്നുവെന്നു പറയുന്നു. തീപിടിത്തത്തിനു കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തിനു ദേശീയ തലത്തില്‍ താരത്തിളക്കം

വയനാട്: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കൂടി വയനാടു മണ്ഡലത്തില്‍ മത്സരവേദിയിലെത്തിയതോടെ വയനാടിനു ദേശീയ തലത്തില്‍ താരത്തിളക്കം.കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന നിലവിലെ വയനാട് എം പി രാഹുല്‍ഗാന്ധി, സി പി ഐയുടെ ദേശീയനേതാവ് ആനിരാജ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ വയനാടിനു നേരത്തേതന്നെ ദേശീയതലത്തില്‍ പ്രാധാന്യം ലഭിച്ചിരുന്നു. ഇതേ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ തീരുമാനിച്ചതോടെ മണ്ഡലത്തിനു മത്സരരംഗത്തു താരപരിവേഷം ലഭിച്ചു.രാജ്യത്ത് അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന …

മാവൂരില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു വീടിനു തീപിടിച്ചു

കോഴിക്കോട്: മാവൂരില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു വീടിനു തീപിടിച്ചു. തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ആളിപ്പടര്‍ന്ന തീയില്‍ വീട്ടിനടുത്തുള്ള തെങ്ങ് ആളിക്കത്തി. ഗ്യാസ് സിലിണ്ടര്‍ വിണ്ടുകീറി. വീട്ടിലുണ്ടായിരുന്ന 10,000ത്തോളം രൂപ കത്തി നശിച്ചു.തീപിടുത്തമനുഭവപ്പെട്ടതിനെ തുടര്‍ന്നു വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞു പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീ കെടുത്തി.

ചെറിയ പെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലയില്‍4 ദിവസം അവധി

റിയാദ്: ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി സൗദി അറേബ്യ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്‍പത് മുതല്‍ നാല് ദിവസമായിരിക്കും അവധിയെന്നു മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.രാജ്യത്തെ തൊഴില്‍ നിയമത്തിലെ എക്സിക്യുട്ടീവ് ചട്ടങ്ങളുടെ ആര്‍ട്ടിക്കിള്‍ 24 രണ്ടാം ഖണ്ഡികയില്‍ വ്യക്തമാക്കിയിരിക്കുന്ന ചട്ടങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു

പകല്‍ ആക്രി പെറുക്കല്‍; രാത്രിയില്‍ കവര്‍ച്ച, പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പ പൊലീസ് 17 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കണ്ണൂര്‍, തോട്ടട, സമാജ്വാദി കോളനിയിലെ കെ. ഉമേശ (42) നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. 2007 മെയ് മാസത്തില്‍ തളിപ്പറമ്പിലെ സ്വര്‍ണാഭരണ നിര്‍മ്മാണശാല കുത്തിത്തുറന്ന് സ്വര്‍ണത്തരികള്‍ മോഷ്ടിച്ചുവെന്നാണ് കേസ്. നാലുപേര്‍ക്കെതിരെയാണ് അന്നു കേസെടുത്തത്. ഇവരില്‍ ഉമേശന്‍ ഒഴികെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഉമേശനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനുളള പ്രത്യേക ഓപ്പറേഷനിടയിലാണ് ഉമേശന്‍ പിടിയിലായത്. പകല്‍ …

ബി ജെ പി ദേശീയ പ്രസിഡന്റ് നദ്ദയുടെ ഭാര്യയുടെ കാര്‍ മോഷ്ടിച്ചു

ന്യൂഡെല്‍ഹി: ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയുടെ ഭാര്യയുടെ കാര്‍ മോഷ്ടിച്ചു. 19നു വൈകിട്ട് തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദപുരില്‍ വച്ചാണ് കാര്‍ മോഷ്ടിച്ചതെന്നു പറയുന്നു. ടൊയോട്ട ഫോര്‍ച്യൂണ്‍ കാറാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. കാര്‍ ഗുരു ഗ്രാമിലേക്കു കൊണ്ടുപോവുന്ന ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം കാര്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറയുന്നു. ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനാണ് കാറിനുള്ളത്.

നല്ല മനുഷ്യനാവാന്‍ ജയിലില്‍ നിന്നു അച്ചടിവിദ്യ പഠിച്ചയാള്‍ ജയില്‍ മോചിതനായ ശേഷം കള്ളനോട്ടടിച്ചു; വീണ്ടും ജയിലിലേക്ക്

ഭോപ്പാല്‍: ജയിലില്‍ നിന്ന് അച്ചടി വിദ്യ പരിശീലിച്ചയാള്‍ ജയിലില്‍ നിന്നിറങ്ങി ആ വിദ്യ ഉപയോഗിച്ചു കള്ളനോട്ടടിച്ചു. മാത്രമല്ല. അതു വ്യാപകമായി വിതരണവും ചെയ്തു.മധ്യപ്രദേശ് വിഭിഷ സ്വദേശി ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) എന്നയാളാണ് ജയിലില്‍ നിന്നു പഠിച്ച അച്ചടി വിദ്യ രാജ്യദ്രോഹക്കുറ്റത്തിനു പ്രയോഗിച്ചത്. കലപാതകമുള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായാണ് ധാക്കത്ത് ജയിലിലായത്. തടവു ശിക്ഷക്കിടയില്‍ നല്ല മനുഷ്യനാകാന്‍ ജയിലധികൃതരോടു ധാക്കത്ത് അവസരം തേടി. ഇനിയുള്ള കാലം അധ്വാനിച്ച് ആര്‍ക്കും ശല്യമുണ്ടാക്കാതെ ജീവിക്കുന്നതിനു പറ്റിയ തൊഴിലെന്ന നിലയ്ക്ക് …

എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നു

കാഞ്ഞങ്ങാട്: എന്‍ഡിഎ വെള്ളരിക്കുണ്ട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് വിനീത് കുമാര്‍ മുണ്ടമണി ആധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, സെക്രട്ടറി മനുലാല്‍ മേലത്ത്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍, ഒബിസി മോര്‍ച്ച ജില്ലാ ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ കെ …

പാട്ടുപെട്ടി പുരസ്‌കാരം പങ്കജാക്ഷന്‍ തോരോത്തിന്

കുണ്ടംകുഴി: ജില്ലയിലെ പാട്ടുകാരുടെയും എഴുത്തുകാരുടെയും കലാസ്വാദകരുടെയും കൂട്ടായ്മയായ പാട്ടുപെട്ടിയുടെ മൂന്നാമത് പുരസ്‌കാരം യുവ കവിയും എഴുത്തുകാരനുമായ പങ്കജാക്ഷന്‍ തോരോത്തിന്.മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് കരിച്ചേരിയില്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ബേഡഡുക്ക തോരോത്ത് സ്വദേശിയാണ്. സ്‌കൂള്‍ തലങ്ങളില്‍ നിന്നു തന്നെ സാഹിത്യ രചനകള്‍ ആരംഭിച്ചിരുന്നു. സബ് ജില്ലാ, ജില്ലാതല മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ‘കടലാസ് വഞ്ചി’ എന്ന കഥയ്ക്ക് സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാഷ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: അശ്വതി. മക്കള്‍:മയൂഖ്, മിയ.പാട്ടുപെട്ടിയുടെ പ്രഥമ പുരസ്‌കാരം സംഗീത സംവിധായകന്‍ …