മണ്ണുത്തിയില്‍ വയറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ മൃതദേഹം

തൃശൂര്‍: മണ്ണുത്തി കുറ്റമുക്കു വയലേലയില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം. തമിഴ്‌നാടു സ്വദേശിയാണെന്നു സംശയിക്കുന്നു.രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. മണ്ണുത്തി പൊലീസ് അന്വേഷിക്കുന്നു.

വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണം കാറില്‍ കടത്തിയ 10,53,000 രൂപ പിടിച്ചെടുത്തു

കല്‍പ്പറ്റ: തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാറില്‍ നിന്നു 10,53,000 രൂപ പൊലീസ് പിടിച്ചെടുത്തു. രേഖയില്ലാതെ കടത്തുകയായിരുന്ന 500ന്റെ നോട്ടുകളാണ് വയനാട് തലപ്പുഴ 43-ാം മൈലില്‍ വാഹന പരിശോധനക്കിടയില്‍ പിടികൂടിയത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണ്.

യുവതിയുടെ പരാതിയില്‍ സ്റ്റേഷനിലേക്കു വിളിപ്പിച്ച യുവാവ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു; ഗുരുതരനിലയില്‍

പാലക്കാട്: യുവതിയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു. മണ്ണെണ്ണയുമായി എത്തിയ യുവാവ് സ്റ്റേഷനില്‍ വച്ചു അതു ശരീരത്ത് ഒഴിച്ചു സ്വയം തീവച്ചു.95 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാവശേരിയിലെ രാജേഷാ(30)ണ് ആത്മഹത്യക്കു ശ്രമിച്ചത്. രണ്ടു മക്കളുടെ മാതാവായ യുവതിയുടെ പരാതിയിലാണ് രാവിലെ പൊലീസ് രാജേഷിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് സ്റ്റേഷനില്‍ വച്ചു ഒത്തു തീര്‍ക്കുകയും ചെയ്തു. ഒത്തു തീര്‍പ്പു വ്യവസ്ഥയുണ്ടാക്കിയ മനോവിഷമത്തെത്തുടര്‍ന്നാണ് …

മാലിന്യ നിവാരണ പദ്ധതി പുത്തിഗെയില്‍ മാലിന്യം വ്യാപന പദ്ധതിയായെന്ന്

കുമ്പള: മിനി എം സി എഫ് എന്ന ശുചിത്വമിഷന്‍ പദ്ധതി നാടിനു തലവേദനയാവുന്നു.പുത്തിഗെ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മിനി എം സി എഫ് പദ്ധതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. കണ്ണൂര്‍ ജി എല്‍ പി എസിനു തൊട്ടടുത്താണിത്. അതുകൊണ്ട് ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം ചെറിയ കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ത്തന്നെ ശ്വസിച്ചു വളരാന്‍ കഴിയുന്നു. ഇപ്പോള്‍ പെട്ടി നിറഞ്ഞു കവിഞ്ഞു. പെട്ടിക്കു ചുറ്റും കാടുവളര്‍ന്നു. മാലിന്യം കൊണ്ടു പെട്ടി നിറഞ്ഞതു മൂലം റോഡില്‍ മാലിന്യകൂമ്പാരം രൂപപ്പെടുന്നു. മാലിന്യത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളതുകൊണ്ടു നായ്ക്കളുടെ …

ഐ എസില്‍ ചേരാന്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥി പിടിയില്‍

ന്യൂദെല്‍ഹി: ഭീകര സംഘടനയായ ഐ എസില്‍ ചേരാന്‍ പോകുന്നതിനിടയില്‍ ഐ ഐ ടി വിദ്യാര്‍ത്ഥി പൊലീസ് പിടിയില്‍. ഗുവാഹട്ടി ഐ ഐ ടിയിലെ നാലാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ ഡല്‍ഹി സ്വദേശിയാണ് പിടിയിലായത്. ഐ എസില്‍ ചേരാനുള്ള യാത്രയ്ക്കിടയില്‍ ആസാമിലെ ഹാജോയില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐ എസില്‍ ചേരാന്‍ പോകുന്ന കാര്യം സാമൂഹിക മാധ്യമമായ ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ചിരുന്നു. ഐ എസ് അനുകൂല കുറിപ്പിന്റെ കൂടെയായിരുന്നു യാത്ര തിരിക്കുന്ന കാര്യം വ്യക്തമാക്കിയത്. സമാന സ്വഭാവമുള്ള ഇ …

മീന്‍കറി ഉണ്ടാക്കിയില്ലെന്നു പറഞ്ഞ് മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

കൊല്ലം: മീന്‍ കറി ഉണ്ടാക്കിയില്ലെന്നു പറഞ്ഞ് മാതാവിനെ തലയ്ക്കടിച്ചു കൊന്ന മകന്‍ അറസ്റ്റില്‍. കൊല്ലം, കോട്ടയ്ക്കകം, തോണ്ടലില്‍, പുത്തന്‍ വീട്ടില്‍ ദ്രൗപതി (60)യാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് 16ന് ആണ് ദ്രൗപതിക്കു മകന്‍ പ്രമോദ് (42)ന്റെ അടിയേറ്റത്. ഓട്ടോ ഡ്രൈവറാണ് പ്രമോദ്. മദ്യ ലഹരിയില്‍ സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കുന്ന സ്വഭാവക്കാരനാണ് പ്രമോദെന്നു പൊലീസ് പറഞ്ഞു. സംഭവ ദിവസം ഉച്ചയ്ക്ക് പ്രമോദ് മീന്‍ വാങ്ങി വീട്ടിലെത്തി. ആസമയത്തും മദ്യലഹരിയിലായിരുന്നു. മീന്‍ കറി ഉണ്ടാക്കണമെന്നു പറഞ്ഞ് …

കാറിനുള്ളില്‍ മൂന്നു പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍; നിധി തട്ടിപ്പ് സംഘം അറസ്റ്റില്‍

മംഗ്‌ളൂരു: തുംകൂര്‍, കുഞ്ചാഗിയില്‍ മൂന്നു യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്റെ സൂത്രധാരന്‍ തുംകൂര്‍ സ്വദേശിയുമായ സ്വാമി, ഇയാളുടെ കൂട്ടാളികളായ അഞ്ചുപേരുമാണ് അറസ്റ്റിലായത്.ബെല്‍ത്തങ്ങാടി സ്വദേശികളായ ഇംതിയാസ് (34), മാദടുക്കയിലെ ഇസാഖ് (56), നാഡ സ്വദേശി ഷാഹുല്‍ (45) എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ് കുഞ്ചാഗിയിലെ വിജനമായ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളം വറ്റിയ കുളത്തിലാണ് കാറും അതിനകത്തു മൃതദേഹങ്ങളും കണ്ടെത്തിയത്. കോറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഇങ്ങനെ-‘വീടു നിര്‍മ്മിക്കുന്നതിനു വേണ്ട മണ്ണു …

യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍; വീടിന്റെ വാതില്‍ തുറന്നിട്ടതില്‍ സംശയം; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടാല്‍, മേര്‍ക്കള, സുബ്ബയ്യക്കട്ടയില്‍ യുവാവിനെ വീട്ടിനകത്തു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണ കാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.സുബ്ബയ്യക്കട്ടയിലെ പരേതനായ ഭട്ട്യപ്പ ഭണ്ഡാരി- രതി ദമ്പതികളുടെ ഏക മകന്‍ പ്രകാശ് ഷെട്ടി (48)യെ ശനിയാഴ്ചയാണ് വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്നു …

ഇ ഡി കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി കെജ്‌രിവാള്‍

ന്യൂദെല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആദ്യ ഉത്തരവിറക്കി. അറസ്റ്റിനു ശേഷം മുഖ്യമന്ത്രിയായി ഭരണത്തില്‍ തുടരാനാകുമോയെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ഉത്തരവിറക്കിയത്. ന്യൂദെല്‍ഹിയിലെ ജല വിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് ഇറക്കിയത്. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തതിനു ശേഷം എ എ പിയെ മുന്നില്‍ നയിക്കുന്ന ഡല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് ഇറക്കിയത്. അതേസമയം കെജ്‌രിവാളിന്റെ രാജിക്കായി ബി ജെ പി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം: ബിജെപിക്ക് കോണ്‍ഗ്രസിന്റ മൗനാനുവാദം: മുഖ്യമന്ത്രി പിണറായി വിജയന്‍

കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരു വിഭാഗം ജനതയുടെ മനസ്സില്‍ തീ കോരിയിട്ടിരിക്കുകയാണെന്നും ഇവരെ ഓര്‍ക്കാന്‍ പോലും കഴിയാതെ കോണ്‍ഗ്രസ്, ബി ജെ പിയുടെ കുല്‍സിത നീക്കത്തിന് മൗനാനുവാദമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ആര്‍ എസ് എസ് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ ആശയത്തെയാണെന്നും ആര്‍ എസ് എസിന്റെ നൂറാം വര്‍ഷമായി 2025ല്‍ ഇന്ത്യ പൂര്‍ണ്ണമായും ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ടെ ക്ഷേത്രങ്ങളില്‍ ഉമ്മച്ചി തെയ്യവും, മുക്രി – പോക്കര്‍ തുടങ്ങിയ …

സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയില്‍ ചേര്‍ന്നു

കാഞ്ഞങ്ങാട്: സിപിഐ നീലേശ്വരം മുന്‍ ലോക്കല്‍ സെക്രട്ടറിയും കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനുമായ എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയില്‍ ചേര്‍ന്നു.കാഞ്ഞങ്ങാട് കെ.ജി മാരാര്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസില്‍ നിന്നും രഞ്ജിത്ത് ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡന്റ് എം.ബല്‍രാജ്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സുരേഷ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് തുടങ്ങിയവര്‍ …

ബൈക്കിലെത്തി മാല പൊട്ടിക്കല്‍; അറസ്റ്റിലായ പ്രതി കാപ്പ പ്രകാരം നാടുകടത്തപ്പെട്ട യുവാവ്

കാസര്‍കോട്: കൂഡ്‌ലു, പായിച്ചാലിലെ കെ സാവിത്രിയുടെ കഴുത്തില്‍ നിന്നു ഒന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ യുവാവ് കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതി. കളനാട് കീഴൂര്‍ സ്വദേശിയായ മുഹമ്മദ് ഷംനാസിനെ കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്.ബേക്കല്‍, മേല്‍പ്പറമ്പ്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ എട്ടുമാസത്തിനുള്ളില്‍ പത്തോളം മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതിയാണ് മുഹമ്മദ് ഷംനാസ്. ഈ കേസുകളില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ നാലുമാസം മുമ്പ് …

ബംഗ്‌ളൂരുവിലെ 70 ലക്ഷത്തിന്റെ പണമിടപാട്; കടമ്പാര്‍ സ്വദേശിയെ കര്‍ണ്ണാടക പൊലീസ് പിടികൂടി

കാസര്‍കോട്: ബംഗ്‌ളൂരു റൂറല്‍ ക്രൈബ്രാഞ്ച് പൊലീസ് മഞ്ചേശ്വരം, കടമ്പാര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലെത്തിയ കര്‍ണ്ണാടക പൊലീസ് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്. ബംഗ്‌ളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത പണമിടപാട് കേസിലെ പ്രതിയെ തേടി ഇന്നലെ രാവിലെയാണ് കര്‍ണ്ണാടക പൊലീസ് എത്തിയത്. പ്രതിയെന്നു സംശയിക്കുന്ന ആളുടെ വീടു വളഞ്ഞ പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ മഞ്ചേശ്വരം പൊലീസിന്റെ സഹായം തേടിയത്. പിന്നീട് മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ കടമ്പാര്‍ …

അമ്പലത്തറ കള്ളനോട്ട് കേസ്; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം

കാസര്‍കോട്: അമ്പലത്തറ, ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടിയുടെ നിരോധിത 2000 രൂപ നോട്ടുകള്‍ പിടികൂടിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. പെരിയ സി എച്ച് ഹൗസില്‍ അബ്ദുല്‍ റസാഖ് (51), മൗവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍ (51) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്)എയ്ഞ്ചല്‍ റോസ്‌ജോസ് ജാമ്യം നല്‍കിയത്. മാര്‍ച്ച് 20ന് ആണ് അബ്ദുല്‍ റസാഖിന്റെ വാടക വീട്ടില്‍ നിന്നു 2000 രൂപയുടെ കള്ള നോട്ടുകള്‍ പിടികൂടിയത്. 28 മണിക്കൂറോളം നേരം 20 …

നിക്ഷേപ തട്ടിപ്പ്; രാഹുല്‍ ചക്രപാണിയെ പൊക്കിയത് ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

കാസര്‍കോട്: നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍ രാഹുല്‍ ചക്രപാണിയെ പൊക്കിയത് ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്.സുഹൃത്തിന്റെ വീട്ടില്‍ നടന്ന കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ ചക്രപാണി എത്തിയത്. ഇക്കാര്യം തട്ടിപ്പിനു ഇരയായവരില്‍ ചിലര്‍ അറിയുകയും എട്ടംഗസംഘം രാഹുലിന്റെ സൃഹൃത്തിന്റെ വീട്ടിലെത്തി പൊലീസ് സ്റ്റേഷനിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടു. രാഹുല്‍ ആദ്യം അതിനു വഴങ്ങിയില്ല. സമ്മര്‍ദ്ദം ശക്തമായതോടെയാണ് യുവാക്കളുടെ കൂടെ പോകാന്‍ തയ്യാറായത്.ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കാസര്‍കോട് ടൗണ്‍ …

പെട്രോള്‍ പമ്പിലെത്തി തീകൊളുത്തിയ യുവാവ് മരിച്ചു

തൃശൂര്‍: പെട്രോള്‍ പമ്പിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. തൃശൂര്‍, കാട്ടുങ്ങച്ചിറ, സ്വദേശിയായ ഷാനവാസ് (42) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു മരണം സംഭവിച്ചത്.ഇന്നലെ രാത്രി ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പിലാണ് ദാരുണ സംഭവം നടന്നത്. കുപ്പിയില്‍ പെട്രോള്‍ ചോദിച്ചെത്തിയതായിരുന്നു ഷാനവാസ്. നിയമ പ്രകാരം കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്നു ജീവനക്കാര്‍ ഷാനവാസിനെ അറിയിച്ചു.തുടര്‍ന്ന് സമീപത്തെ കടയിലെത്തി കന്നാസു വാങ്ങി പമ്പില്‍ തിരിച്ചെത്തി. കന്നാസില്‍ പെട്രോള്‍ വാങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ പോക്കറ്റില്‍ കരുതിയിരുന്ന …

ഷേവ് ചെയ്തു കൊണ്ടിരിക്കെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

കോട്ടയം: പൊന്‍കുന്നം, ചിറക്കടവില്‍ ഗൃഹനാഥന്‍ ഷേവ് ചെയ്യുന്നതിനിടയില്‍ ഇടി മിന്നലേറ്റു മരിച്ചു. കോടങ്കയം, കുമ്പ്‌ളാനിക്കല്‍ അശോകന്‍(55) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീട്ടില്‍ ഷേവ് ചെയ്തു കൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ …

ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാ നിരതം; വിശുദ്ധ വാരാചണത്തിനു തുടക്കമായി

കാസര്‍കോട്: വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരണം തുടങ്ങി. യേശുകൃസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. ദിനാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നു.കാസര്‍കോട് കോട്ടക്കണി റോഡിലെ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ നടന്ന കുരുത്തോല പെരുന്നാളിനു ഫെറോന വികാരി റവ.ഫാദര്‍ ജോര്‍ജ്ജ് വള്ളിമല നേതൃത്വം നല്‍കി.വിവിധ ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവ നടന്നു.