കണ്ണൂര്‍: കണ്ണൂര്‍, മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വേട്ടേറ്റത്. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂര്‍, അയ്യല്ലൂര്‍ ബസ് വെയ്റ്റിംഗ് ഷെഡില്‍ ഇരിക്കുമ്പോഴാണ് അക്രമം ഉണ്ടായത്.
അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടിവി രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.
സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. നേരത്തെ ഉണ്ടായിരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയിലാണ് ഇന്നലെ രാത്രി അക്രമം നടന്നതെന്ന് സംശയിക്കുന്നു.