കാസര്‍കോട്: രേഖകളില്ലാതെ അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച 13.16 ലക്ഷം രൂപ പിടികൂടി. ഉളിയത്തടുക്ക, വര്‍ക്കാത്തോടിയിലെ മജില അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാനഗര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അബ്ദുല്‍ ലത്തീഫിന്റെ മുറിയില്‍ നിന്നാണ് പണം പിടികൂടിയത്. 500 രൂപയുടെ 26 കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയ്, എസ്.ഐ ദീപ്തി, എ.എസ്.ഐ പ്രസാദ്, പൊലീസുകാരായ ശരത്, റോജന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പണം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങളുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.