കയ്യൂര്‍ സമരസേനാനി കുടുംബത്തിലെ വിധവയ്ക്കും മകള്‍ക്കും ഭീഷണിയും ഊരു വിലക്കും; പൊലീസ് മൂന്നു കേസെടുത്തു

നീലേശ്വരം: സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ താമസിക്കുന്ന കയ്യൂര്‍ സമരസേ നാനിയുടെ കുടുംബത്തിലെ വിധവയ്ക്കും മകള്‍ക്കും സി പി എം പ്രദേശിക നേതാക്കളുടെ ഭീഷണി. പാലായി സ്വദേശി രാധയേയും മകളേയും ശനിയാഴ്ച രാവിലെ സി പി എം പ്രദേശിക നേതാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു വത്രെ. 2017 മുതല്‍ ഇവര്‍ക്ക് പാര്‍ട്ടി ഊരുവിലക്ക് എര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ തേങ്ങ പറിക്കാന്‍ തൊഴിലാളികളുമായി എത്തിയപ്പോള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഇടപെട്ട് തൊഴിലാളിയെ തടഞ്ഞെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത ഇവരെ അസഭ്യം പറഞ്ഞു. സമീപത്തെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രാധയും പ്രാദേശിക നേതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നാണ് ആരോപണം. കയ്യൂര്‍ കേസില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ പി.പി.കുമാരന്റെ മകളാണ് എം.കെ.രാധ. 2018 ഏപ്രില്‍ മാസത്തില്‍ ഇവരുടെ വീടിന് നേരെ അക്രമം നടന്നിരുന്നു.
വീടിന്റെ ജനല്‍ഗ്ലാസ്സുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തും, മോട്ടോറിന്റെ പൈപ്പുകള്‍ പൊട്ടിച്ചും, കാര്‍ഷിക വിളകള്‍ നശിപ്പിച്ചും, കുടിവെള്ളം മലിനമാക്കിയും, വീട്ടിലേക്കുള്ള വഴികള്‍ മുടക്കിയും ഇവരെ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page