വേനല്‍മഴ: തിങ്കളാഴ്ച അഞ്ചു ജില്ലകളില്‍ സാധ്യത

തിരുവനന്തപുരം: വേനല്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തു വേനല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു അറിയിപ്പില്‍ പറഞ്ഞു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. വ്യാഴാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും വേനല്‍മഴ പെയ്‌തേക്കും. ഇന്നു പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം തൃശൂര്‍, കല്ലം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ചൂട് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page