വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ തെയ്യം കലാകാരന്‍ തിരിച്ചെത്തിയില്ല; എവിടെപോയി?

മഞ്ചേശ്വരം: വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ തെയ്യം കലാകാരനെ കാണാതായി. ഉപ്പള, മുളിഞ്ച, മാഹിന്‍ ഹാജി റോഡിലെ പരേതനായ മാങ്കുവിന്റെ മകനും തെയ്യം കലാകാരനുമായ എം തിമ്മപ്പ (58)യെ ആണ് കാണാതായത്. മാര്‍ച്ച് 27ന് രാവിലെയാണ് തിമ്മപ്പ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ബന്ധു വീടുകളിലടക്കം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് മകള്‍ അനിത മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് തലപ്പാടിയിലെയും കെസി റോഡിലെയും സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ തിമ്മപ്പഷെട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. …

വിനോദയാത്ര പോയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടു പോയി; ഒടുവില്‍ സംഭവിച്ചത്

പത്തനംതിട്ട: അടൂര്‍, പട്ടാഴിമുക്കില്‍ മാര്‍ച്ച് 28ന് രാത്രി 11.30ന് കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട യുവതി-യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ ആലപ്പുഴ നൂറനാട് സ്വദേശിനി അനുജ (38), ചാരുംമൂട്, പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരായിരുന്നു മരിച്ചത്.സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്നു അനുജ. മടക്കയാത്രക്കിടയില്‍ അനുജ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഹാഷിം തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് കാറില്‍ കയറ്റി …

ദുഃഖ വെള്ളിയുടെ അനുഗ്രഹങ്ങള്‍

സെബാസ്റ്റ്യന്‍ വെള്ളാപ്പള്ളി ഇന്ന് ദുഃഖവെള്ളി. മനുഷ്യരാശിയുടെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടിയും ദൈവപുത്രന്‍ സ്വയം വരിച്ച കുരിശു മരണത്തിന്റെ ഓര്‍മ്മ ദിവസം. കര്‍ത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന് എത്രയോ ആയിരം സംവല്‍സരങ്ങള്‍ക്കു മുമ്പ് ദൈവം വാഗ്ദാനം നല്‍കിയ രക്ഷയുടെ ദിനം. എന്നാല്‍ ഹൃദയം കീറിമുറിക്കുന്ന രക്തം വാര്‍ന്നൊഴുകുന്നതെങ്കിലും അത് സന്തോഷത്തിന്റെ ദിനം കൂടിയാണ്. കരള്‍ പിളരുന്ന വേദന എങ്ങനെയാണ് സന്തോഷത്തിന്റെ ദിനമായി മാറുന്നതെന്ന് സര്‍വ്വശക്തനായ ദൈവം സകല ജനപദങ്ങള്‍ക്കും കാണിച്ചു കൊടുത്ത ദിവസത്തിന്റെ ഓര്‍മ്മ പുതുക്കല്‍. പാപത്തില്‍ ജനിച്ച് പാപങ്ങളില്‍ മുഴുകി …

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേർ മരിച്ചു; ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്‌സ്വാന തലസ്ഥാനമായ ഗബൊറോണില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടെയില്‍നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തെക്കന്‍ ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്ന് ലിംപോപോയിലെ …

കാസർകോട് സ്വദേശി ഡോ. മുനീറിന് അമേരിക്കൻ ഗവണ്മെന്റിന്റെ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ്

കാസർകോട് : മലയാളി ശാസ്ത്രജ്ഞനും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കൻ ഫെഡറൽ ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ 2.7 ദശലക്ഷം ഡോളർ (22 കോടി രൂപയിൽ അധികം) ഗവേഷണ ഗ്രാന്റ് ലഭിച്ചു. R21, R01 വിഭാഗത്തിലുള്ള ഗവേഷണ പ്രൊജക്റ്റായാ തലച്ചോർ ക്ഷതത്തിനുള്ള പെപ്റ്റൈഡ് തെറാപ്പിക്കാണ് ധന സഹായം ലഭിച്ചത്. ന്യൂ ജെർസിയിലെ ഹാക്കൻസാക്ക് മരിഡിയന് ഹെൽത്ത് ജെ ഫ് കെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ സീനിയർ സയന്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് മുനീർ. 4 വർഷത്തെ …

പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി വെന്റിലേറ്ററിൽ; അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെയോടെ ശ്വാസകോശത്തിൽ നീർക്കെട്ടും ശ്വാസതടസ്സവുമുണ്ടായി. ഓക്‌സിജൻ അളവ് കുറയുകയും രക്തസമ്മർദം കൂടുകയും ചെയ്തതോടെ വെന്റിലേറ്റർ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് നേരത്തേ ഡയാലിസിസ് ചെയ്തിരുന്നു. തുടർച്ചയായി ഡയാലിസിസിനു കഴിയാത്ത സാഹചര്യത്തിൽ പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു …

കാറിൽ മയക്കുമരുന്ന് കടത്ത്; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ചെർക്കള ബദിയടുക്ക റോഡിലെ ചെർളടുക്കയിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി. 4.19 ഗ്രാം മെത്താഫിറ്റമിൻ ആണ് വാഹനത്തിൽ കണ്ടെത്തിയത്. എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, രാമ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന ചെർളടുക്കയിലെ അബ്ദുൽ ജവാദ് (26), പെർള അടുക്ക ഹൗസിലെ അബ്ദുൽ അസീസ്( 41 ) എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു.

കുമ്പളയിൽ ട്രെയിനിൽ നിന്ന് വീണ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ട്രെയിനിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി റാഫിയുടെ മകൻ അബ്ദുൽ റനീം (19) ആണ് മരിച്ചത്. മംഗളുരു പി എ കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ കല്ലങ്കൈയിൽ റെയിൽ പാളത്തിന് സമീപത്തുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മംഗളൂരു ചെന്നൈ മെയിൽ ട്രെയിനിൽ നിന്ന് വിദ്യാർഥി തെറിച്ചു വീണത്. കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ …

തലശ്ശേരിയില്‍ വന്‍ പടക്കശേഖരവേട്ട; പിടികൂടിയത് ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന്

കണ്ണൂര്‍: കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സെന്‍ട്രല്‍ പൊയിലൂരില്‍ വന്‍ പടക്കശേഖരം കണ്ടെത്തി. ബിജെപി പ്രവര്‍ത്തകന്റെയും ഇയാളുടെ ബന്ധുവീട്ടില്‍ നിന്നുമാണ് പടക്കങ്ങള്‍ പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോയിലൂര്‍ സ്വദേശി വടക്കയില്‍ പ്രമോദിന്റെ വീട്ടില്‍ നിന്നാണ് ആദ്യം 439 കിലോ പടക്കങ്ങളും രണ്ടു കിലോ വെടിമരുന്നുകളും പിടികൂടിയത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുവായ സ്ത്രീയുടെ അടഞ്ഞു കിടക്കുന്ന വീട്ടില്‍ നിന്നും എട്ടു ക്വിന്റലോളം പടക്കങ്ങള്‍ പിടികൂടി. പടക്കങ്ങളെല്ലാം ചൈനീസ് നിര്‍മ്മിതമാണ്.പടക്കക്കട ആരംഭിക്കുന്നതിനായി പ്രമോദ് ഒരു കെട്ടിടത്തില്‍ …

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഒഡീഷ സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു; കുമ്പളയില്‍ വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണതായി വിവരം; തെരച്ചില്‍ ആരംഭിച്ചു

കാസര്‍കോട്: ട്രെയിന്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനായി ജോലിചെയ്യുന്ന ജോഷാപൂര്‍ സ്വദേശി ദൊബവിന്തോയുടെ മകന്‍ സുശാന്ത്(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയില്‍ ട്രെയിനില്‍ നിന്നാണ് യുവാവ് വീണത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കുപ്പിവെള്ളം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു സുശാന്ത്. ട്രെയിന്‍ വിട്ടപ്പോള്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയില്‍ വീഴുകയായിരുന്നു. ട്രെയിന്‍ കയറി മൃതദേഹം …

ഭാര്യാപീഡനമെന്ന് കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

ഭാര്യാ പീഡനമെന്ന് കുറിപ്പെഴുതി വച്ച് ഭര്‍ത്താവ് ജീവനൊടുക്കി. ബംഗളൂരു, ഗോവിന്ദപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സയ്യിദ് അക്തല്‍ അന്‍സാര്‍ (38)ആണ് തൂങ്ങി മരിച്ചത്. വാതുവയ്പുകാരനാണ് ഇദ്ദേഹം. ഏഴുകൊല്ലം മുമ്പാണ് ഇയാള്‍ വിവാഹിതനായത്. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്. അന്‍സാര്‍ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. ഭാര്യ തന്നെ പണത്തിനായി നിരന്തരം പീഡിപ്പിച്ചതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മാനസികമായി പീഡിപ്പിച്ചതായും തനിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്നും അക്കാര്യം പറഞ്ഞ് മക്കളെയും കൂട്ടി മറ്റൊരിടത്തേയ്ക്ക് താമസം മാറിയതായും കുറിപ്പില്‍ …

യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തി കവര്‍ച്ച; പ്രതിക്കെതിരെ ഹെല്‍മറ്റ് മോഷ്ടിച്ചതിനും കേസെടുത്തു

കണ്ണൂര്‍: യുവതിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോയ ശേഷം തോട്ടില്‍ വെള്ളത്തില്‍ ചവിട്ടു താഴ്ത്തി കൊലപ്പെടുത്തിയ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്കെതിരെ ഹെല്‍മറ്റ് മോഷണത്തിനും കേസെടുത്തു. മലപ്പുറം, കൊണ്ടോട്ടി, ചെറുപറമ്പില്‍ കാവുങ്കാല്‍ ഹൗസില്‍ മുജീബ് റഹ്‌മാ(50)നെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. മാര്‍ച്ച് 11ന് ആണ് കേസിനാസ്പദമായ സംഭവം. കൂടാളി പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ നൗഫലിന്റെ ബൈക്ക് മോഷണം പോയിരുന്നു. അന്നു തന്നെ മട്ടന്നൂര്‍, കുറ്റിയാട്ടൂര്‍, വടുവംകുളത്തെ അതുല്‍ നിവാസില്‍ പുഷ്പരാജിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സനീഷ് എന്നയാളുടെ …

വേനല്‍ ചൂട് കനക്കുന്നു; ഈ 9 ജില്ലകളില്‍ ഇന്ന് ആശ്വാസമായി മഴ ലഭിച്ചേക്കുമെന്ന് പ്രവചനം

സംസ്ഥാനത്ത് കത്തുന്ന വേനല്‍ചൂടില്‍ ആശ്വാസമായി ചില ജില്ലകളില്‍ ഇന്ന് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നുണ്ട്. വിവിധ ജില്ലകളില്‍ വലിയ ചൂടാണ് സംസ്ഥാനത്ത് …

അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം; സ്ഥാനത്തുനിന്ന് നീക്കാന്‍ ചട്ടമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ഈ വിഷയം കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹര്‍ജി തള്ളിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹനും ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറയുമാണ് ഹര്‍ജി തള്ളിയത്.ഡല്‍ഹി സ്വദേശയായ സുര്‍ജിത് സിങ് യാദവാണ് കെജ്രിവാളിനെതിരായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മുഖ്യമന്ത്രിക്ക് …

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അതിക്രമം; കറുത്ത ദ്രാവകം ഒഴിച്ചു

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിമാര്‍ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെയും സ്മൃതി കുടീരങ്ങളില്‍ രാസ ദ്രാവകം ഒഴിച്ചിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂട്ടത്തില്‍ ഏറ്റവുമധികം വികൃതമാക്കിയത്. …

പൊലീസിന് പരാതി നല്‍കിയതിന്റെ വൈരാഗ്യം; ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതരം

കാസര്‍കോട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരം. പരിക്കേറ്റ എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37) യെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് ആറുമണിയോടെ എരിക്കുളത്തെ വീട്ടില്‍ വെച്ചാണ് സംഭവം. ഭര്‍ത്താവ് ശ്രീജിത്ത് സുനിതയുടെ പുറത്തും ചുമലിലുമാണ് കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിന് കുത്താന്‍ ശ്രമിക്കുമ്പോള്‍ സുനിത തടയുകയായിരുന്നുവെന്നും തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നീലേശ്വരം പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ശ്രീജിത്തിനെതിരെ സുനിത പൊലീസിന് പരാതി …

മയക്കുമരുന്ന് വിതരണത്തിന് മാഡ്മാക്സ്; ജയിലില്‍ നിന്നിറങ്ങിയ കുമ്പള സ്വദേശിയും കൂട്ടാളിയും പിടിയില്‍

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്നു വിതരണം ചെയ്യുന്ന കുപ്രസിദ്ധ സംഘാംഗങ്ങളായ കുമ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള, ബംബ്രാണ, കിദൂര്‍, സക്കറിയ മന്‍സില്‍ സക്കറിയ എന്ന ഷേണായ് (32), ഇടുക്കി, വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗ്ഗീസ് (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നു പൗഡര്‍ രൂപത്തിലുള്ള 62.57 ഗ്രാം വൈറ്റ്മെത്ത്, 3.300 കിലോ കഞ്ചാവ്, 18 ലഹരി ഗുളികകള്‍ എന്നിവ കണ്ടെടുത്തു. മയക്കുമരുന്നുകള്‍ തൂക്കുന്നതിനുള്ള യന്ത്രങ്ങള്‍, ലാപ്പ്ടോപ്പ്, രണ്ട് ഫോണുകള്‍, …

വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി കവര്‍ച്ച;അക്രമി സംഘത്തില്‍ മൂന്നു പേര്‍; രക്ഷപ്പെട്ടത് കര്‍ണ്ണാടകയിലേയ്ക്ക്, പൊലീസിനും ഗുരുതര വീഴ്ച

കാസര്‍കോട്: ഉപ്പള ടൗണിലെ എ ടി എമ്മില്‍ നിറയ്ക്കാന്‍ പണവുമായി എത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികളും മറ്റും താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്നു വെളുപ്പിനുവരെ നീണ്ടു നിന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ആള്‍ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ …