മയക്കുമരുന്ന് വിതരണത്തിന് മാഡ്മാക്സ്; ജയിലില്‍ നിന്നിറങ്ങിയ കുമ്പള സ്വദേശിയും കൂട്ടാളിയും പിടിയില്‍

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്നു വിതരണം ചെയ്യുന്ന കുപ്രസിദ്ധ സംഘാംഗങ്ങളായ കുമ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള, ബംബ്രാണ, കിദൂര്‍, സക്കറിയ മന്‍സില്‍ സക്കറിയ എന്ന ഷേണായ് (32), ഇടുക്കി, വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗ്ഗീസ് (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നു പൗഡര്‍ രൂപത്തിലുള്ള 62.57 ഗ്രാം വൈറ്റ്മെത്ത്, 3.300 കിലോ കഞ്ചാവ്, 18 ലഹരി ഗുളികകള്‍ എന്നിവ കണ്ടെടുത്തു. മയക്കുമരുന്നുകള്‍ തൂക്കുന്നതിനുള്ള യന്ത്രങ്ങള്‍, ലാപ്പ്ടോപ്പ്, രണ്ട് ഫോണുകള്‍, കവറുകള്‍, മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്ക്, 16,500 രൂപ എന്നിവയും പിടികൂടി. സാമൂഹിക മാധ്യമങ്ങളില്‍ ‘മാഡ്മാക്സ്’ എന്ന ഗ്രൂപ്പുണ്ടാക്കി ആവശ്യക്കാര്‍ക്ക് രാത്രികാലങ്ങളില്‍ മയക്കുമരുന്നു എത്തിച്ചുകൊടുക്കുകയാണ് സംഘത്തിന്റെ രീതി. അറസ്റ്റിലായ സക്കറിയയും അമലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഒരു മാസം മുമ്പാണ് ഇവര്‍ ജയിലില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page