തലശ്ശേരിയില്‍ വന്‍ പടക്കശേഖരവേട്ട; പിടികൂടിയത് ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന്

കണ്ണൂര്‍: കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സെന്‍ട്രല്‍ പൊയിലൂരില്‍ വന്‍ പടക്കശേഖരം കണ്ടെത്തി. ബിജെപി പ്രവര്‍ത്തകന്റെയും ഇയാളുടെ ബന്ധുവീട്ടില്‍ നിന്നുമാണ് പടക്കങ്ങള്‍ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോയിലൂര്‍ സ്വദേശി വടക്കയില്‍ പ്രമോദിന്റെ വീട്ടില്‍ നിന്നാണ് ആദ്യം 439 കിലോ പടക്കങ്ങളും രണ്ടു കിലോ വെടിമരുന്നുകളും പിടികൂടിയത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുവായ സ്ത്രീയുടെ അടഞ്ഞു കിടക്കുന്ന വീട്ടില്‍ നിന്നും എട്ടു ക്വിന്റലോളം പടക്കങ്ങള്‍ പിടികൂടി. പടക്കങ്ങളെല്ലാം ചൈനീസ് നിര്‍മ്മിതമാണ്.
പടക്കക്കട ആരംഭിക്കുന്നതിനായി പ്രമോദ് ഒരു കെട്ടിടത്തില്‍ മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിഷുവിനു മുന്നോടിയായി കടതുറക്കുന്നതിനു നിയമ നടപടികള്‍ തുടര്‍ന്നു വരുന്നതിനിടയിലാണ് പൊലീസ് പടക്കവേട്ട നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page