കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്‌സ്വാന തലസ്ഥാനമായ ഗബൊറോണില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടെയില്‍നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തെക്കന്‍ ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്ന് ലിംപോപോയിലെ മോറിയ എന്ന പട്ടണത്തിലേക്ക് ഈസ്റ്റര്‍ തീര്‍ഥാടകരെ കൊണ്ടുപോകുകയായിരുന്നു ബസ്.