തേനെടുക്കാന്‍ പോയ ദമ്പതികളെ കാട്ടാന ആക്രമിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരണപ്പെട്ടു. വയനാട്, മലപ്പുറം അതിര്‍ത്തിയിലെ പരപ്പന്‍പ്പാറ ചോലനായ്ക്ക കോളനിയിലെ മിനിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സുരേഷിനു ഗുരുതരമായി പരിക്കേറ്റു.ഇരുവരും ഇന്നലെ രാവിലെ കാട്ടിലേയ്ക്കു തേനെടുക്കുവാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാന ആക്രമിച്ച കാര്യം കോളനിവാസികള്‍ അറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് അധികൃതരും വനത്തിനു അകത്തേയ്ക്ക് പോയിട്ടുണ്ട്.വനത്തില്‍ നിന്നു വന വിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നവരാണ് മിനിയും സുരേഷും.വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടയിലാണ് …

ലോക്സഭാ തെരഞ്ഞെടുപ്പ്; ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി പത്രിക നല്‍കി; കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം മുകേഷും പത്രിക സമര്‍പ്പിച്ചു

കാസര്‍കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ എംഎല്‍ അശ്വിനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദര്‍ശനത്തിന് ശേഷംബിസി റോഡ് ജംക്ഷനില്‍ നിന്നും എന്‍ഡിഎ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ജില്ലാവരണാധികാരിയുടെ ആസ്ഥാനത്ത് എത്തിയാണ് പത്രിക സമര്‍പ്പണം നടത്തിയത്. ലോകസഭാ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. നാരായണ ഭട്ട്, എന്‍ഡിഎ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ രവീശ തന്ത്രി കുണ്ടാര്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, കെ.കെ.നാരായണന്‍, എന്നിവര്‍ …

കോണ്‍ഗ്രസ് നേതാവ് ആനക്കല്ലിലെ കെ മാധവന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: ബളാല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും, കോണ്‍ഗ്രസ് നേതാവും ആയിരുന്ന ബളാല്‍ ആനക്കല്ലിലെ കെ മാധവന്‍ നായര്‍ (67) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ പരപ്പ ബ്ലോക്ക് ട്രഷറര്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായും മലയോരമേഖലയിലെ വിവിധ സബ് സെന്ററുകളില്‍ ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: ഗീതാഞ്ജലി. മക്കള്‍: അഞ്ജന, …

അമ്പലത്തറ കള്ളനോട്ട് കേസ്: അറസ്റ്റിലായവര്‍ 1000 രൂപയുടെ കള്ളനോട്ടുകളും വിതരണം ചെയ്തു; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ഐ ബി അടക്കമുള്ള ഏജന്‍സികളാണ് അന്വേഷണം ആരംഭിച്ചത്. മാര്‍ച്ച് 20ന് വൈകുന്നേരമാണ് വാടക വീട്ടില്‍ ചാക്കില്‍ കെട്ടിവച്ച നിലയില്‍ നിരോധിത 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ വീടു വാടകയ്ക്കെടുത്ത പെരിയ സിഎച്ച് ഹൗസിലെ അബ്ദുല്‍ റസാഖ്, മൗവ്വല്‍, പരയങ്ങാനം ഹൗസിലെ സുലൈമാന്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇരുവരെയും വയനാട്ടിലെ …

മടിക്കൈയിലെ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് എ.മൊയ്തീന്‍ കുഞ്ഞി ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. മടിക്കൈ മണ്ഡലം മുന്‍ പ്രസിഡന്റും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കൂടിയായ ബങ്കളത്തെ എ.മൊയ്തീന്‍ കുഞ്ഞിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വാഴക്കോട് നടന്ന എന്‍ഡിഎ കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാര്‍ഇദ്ദേഹത്തെ ഷാള്‍ അണിച്ച് സ്വീകരിച്ചു.കഴിഞ്ഞദിവസം വരെ രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി വോട്ടഭ്യര്‍ഥിച്ചിരുന്നു ഇദ്ദേഹം. ഒരുമാസം മുന്‍പുവരെ കോണ്‍ഗ്രസ് മടിക്കൈ മണ്ഡലം പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ സമരാഗ്‌നിയാത്രയ്ക്ക് ഫണ്ട് പിരിച്ചുനല്‍കിയില്ലെന്ന കാരണത്തില്‍ ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റ് …

റോഡ് തകര്‍ന്നതില്‍ ഗതികെട്ട നാട്ടുകാര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് ചങ്ങലപ്പൂട്ടിട്ട് പൂട്ടി; സ്ത്രീകളടക്കം 16 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് ചങ്ങല പൂട്ടിട്ട് പൂട്ടുകയും റോഡ് ഉപരോധിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് 16 പേര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറി എ പ്രേമയുടെ പരാതി പ്രകാരമാണ് കേസ്. മൊഗ്രാല്‍ പുത്തൂര്‍, നീര്‍ച്ചാല്‍ ഹൗസിലെ കെ വിശ്വനാഥന്‍ (64), മജല്‍ ഹൗസിലെ അബ്ദുല്‍ റഹ്‌മാന്‍ (55), ബയ്ദൂന്‍ ഹൗസിലെ ഖദീജ കെ (54), നീര്‍മഹല്‍ ഹൗസിലെ കെ എം അബ്ദുല്‍ റിയാസ് (37), മജല്‍ ഹൗസിലെ എം ഗിരീഷ്(39), മഹസിന്‍ ഹൗസിലെ എം സെലിന്‍ …

അവസാന അത്താഴ സ്മരണയില്‍ ലോകമെങ്ങും പെസഹ വ്യാഴാചരണം

ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പെസഹവ്യാഴം ആചരിക്കുന്നു. യേശുദേവന്റെ കുരിശു മരണത്തിനു മുമ്പ് 12 ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാന അത്താഴസ്മരണ പുതുക്കലാണ് പെസഹ വ്യാഴം. വ്യാഴാഴ്ച എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. പെസഹാ അപ്പം മുറിക്കലും കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങ്.ഇതെന്റെ രക്തമാകുന്നു എന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നു എന്ന് പറഞ്ഞ് വീഞ്ഞും പകുത്ത് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴത്തിന് ശേഷം യേശുവിന്റെ കുരിശ് മരണം …

തമിഴ് നാട്ടുകാരനായ കാമുകനില്‍ നിന്നു പീഡനം; മാനഹാനി ഭയന്ന് കാസര്‍കോട്ടേക്ക് നാടുകടത്തിയ പെണ്‍കുട്ടി പ്രസവിച്ചു

കാസര്‍കോട്: പീഡനത്തിനു ഇരയായി ഗര്‍ഭം ധരിച്ച് കാസര്‍കോട്ടെത്തിയ പതിനേഴുകാരി പ്രസവിച്ചു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് വനിതാ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. തമിഴ്നാട്, കിള്ളിക്കുറിച്ചിക്കു സമീപത്തെ പതിനേഴുകാരിയാണ് കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചത്. പ്രണയം നടിച്ച് പാട്ടിലാക്കിയ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണി ആയത്. ഇക്കാര്യം മൂന്നു മാസം കഴിഞ്ഞപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്. ഇതോടെ മാനഹാനി ഭയന്ന് കാസര്‍കോട്ടേക്കു നാടു കടത്തുകയായിരുന്നു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അടുത്ത ബന്ധുവിന്റെ …

സീറ്റ് നിഷേധിച്ചു; ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി മരിച്ചു

തമിഴ്‌നാട്ടില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റിലാണ് 76 കാരനായ മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ എ പ്രകാശ് ആണ് ഈറോഡില്‍ ഇത്തവണ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇപ്രാവശ്യവും പാർട്ടി തനിക്കു …

വയോധികൻ ഹോട്ടലിൽ കുഴഞ്ഞു വീണു; വിളിച്ചുവരുത്തിയ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചു; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണം

ഹോട്ടലിൽ കുഴഞ്ഞുവീണ വയോധിക ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആലപ്പുഴ കഞ്ഞി ക്കുഴിയിലാണ് സംഭവം. നാലുകമ്പി സ്വദേശി അരീക്കൽ പീറ്റർ (80) ആണ് മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ഭക്ഷണം കഴി ക്കാൻ കയറിയപ്പോഴാണ് ഇയാൾ കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവർ ആംബുലൻസ് വിളി ച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചെന്നാണ് ആ രോപണം. ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് ആംബുലൻസിൽ കയറ്റാ തിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

എട്ടു വയസ്സുകാരിയെ ക്ലാസിൽ വച്ച് പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 16 വർഷം കഠിനതടവും 60,000 രൂപ പിഴയും

8 വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ കാട്ടാക്കട അതിവേഗപോക്സോ കോടതി 16 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷിച്ചു കരകുളം ചെക്കെ ക്കോണം അഴീക്കോട് മലയത്ത് പണയിൽ സജിന മൻസിലി ലെ മുഹമ്മദ് തൗഫീഖിനെ(27)യാണ് ശിക്ഷിച്ചത്. പിഴ തുകയിൽ 50,000 രൂപ പെൺകുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക തടവ് അനുഭവിക്കണം. 2019 ലായിരുന്നു സംഭവം. ക്ലാസ്സ്‌മുറിയിൽ വച്ചായിരുന്നു പീഡനം. ഭീഷണി ഭയന്ന് വിവരം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ …

തിരുവനന്തപുരത്ത് 23 കാരനെ വെട്ടിക്കൊലപ്പെടുത്തി; നാട്ടുകാർ അക്രമികളുടെ കാർ തകർത്തു

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്‍റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കഴുത്തിന് …

1500 രൂപ കൈക്കൂലി നൽകിയിട്ടും ആർത്തി തീർന്നില്ല; കരമടക്കുമ്പോൾ 2000 കൂടി ചോദിച്ചു; വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് കയ്യോടെ പൊക്കി

കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റായ കരിവെള്ളൂർ കൂക്കാനം സ്വദേശി ലിജേഷിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. കണ്ണൂർ രാമന്തളി സ്വദേശിയുടെപരാതിയിലാണ് വിജിലൻസ് എത്തിയത്. പരാതിക്കാരന്റെ 8 വർഷമായി അടക്കാതിരുന്ന ഭൂനികുതി അടച്ചുനൽകുന്നതിനായിരുന്ന കൈക്കൂലി ആവശ്യപ്പെട്ടത്.ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസിൽ പോയപ്പോൾ സ്ഥല പരിശോധന നടത്തണമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് 1,500 രൂപ കൈക്കൂലി ചോദിച്ചു വാങ്ങി. …

ഉപ്പളയിലെ എടിഎം വാനില്‍ നിന്നും 50 ലക്ഷം കവര്‍ന്ന സംഭവം; ബാഗുമായി കടന്നുപോകുന്ന ഒരാളുടെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: പട്ടാപ്പകല്‍ എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാനില്‍ നിന്നും 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന. സംഭവത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ്, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സംഘം കള്ളനെ കണ്ടെത്താന്‍ ഉപ്പള ടൗണ്‍ അരിച്ചുപെറുക്കുകയാണ്. ടൗണിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഒരാള്‍ ബാഗുമായി തിരക്കില്‍ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഈ ദൃശ്യം പൊലീസ് വിശദമായി …

പട്ടാപ്പകല്‍ വീട്ടില്‍ നിന്നും ഒരുവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; മാതാവിന്റെ നിലവിളികേട്ട് കുട്ടിയെ ഉപേക്ഷിച്ച് ആള്‍ രക്ഷപ്പെട്ടു

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മാതാവിന്റെ നിലവിളികേട്ട് കുട്ടിയെ ഉപേക്ഷിച്ച് ആള്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 11 മണിയോടെ ബേക്കല്‍ കോട്ടക്കുന്നിലാണ് സംഭവം. ഒരു വയസ്സുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വീട്ടിലേക്ക് സഹായം ചോദിച്ച് എത്തിയ ഒരാളാണ് കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് വിവരം. കുട്ടിക്ക് വെള്ളം കൊടുക്കാന്‍ അകത്തേക്ക് പോയ സമയത്താണ് വന്ന ആള്‍ കുട്ടിയെയും കൊണ്ട് സ്ഥലം വിട്ടത്.കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ട മാതാവ് നിലവിളിച്ചതോടെ ഗേറ്റിനു സമീപം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ …

ഉപ്പളയില്‍ നട്ടുച്ചയ്ക്ക് വന്‍ കവര്‍ച്ച; എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കൊണ്ടുവന്ന വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം കവര്‍ന്നു

കാസര്‍കോട്: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാനിന്റെ ഗ്ലാസ് പൊളിച്ച് ഒരു ബോക്‌സ് നോട്ടുകെട്ട് കവര്‍ച്ച ചെയ്തു. 50 ലക്ഷം രൂപയടങ്ങിയ ഒരു ബോക്‌സാണ് കവര്‍ച്ച ചെയ്തത്. ബുധനാഴ്ച നട്ടുച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീനില്‍ നോട്ടു നിറയ്ക്കുന്നതിനിടയിലാണ് കവര്‍ച്ച. ബാങ്ക് ജീവനക്കാര്‍ നോട്ടു ബോക്‌സുകളുമായി എത്തിയ വാന്‍ എടിഎമ്മിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം എടിഎം കൗണ്ടറില്‍ കയറി എടിഎം ബോക്‌സ് ക്രമപ്പെടുത്തുന്നതിനിടയിലാണ് സംഭവമെന്ന് പറയുന്നു. കൗണ്ടര്‍ നിറയ്ക്കാന്‍ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തുമ്പോഴാണ് വാനിന്റെ …

കാറില്‍ കടത്തിയ 129.24 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി; ഡ്രൈവര്‍ രക്ഷപ്പെട്ടു

കാസര്‍കോട്: എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് മഞ്ചേശ്വരം ബന്ദിയോട് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 129.24 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. അബ്കാരി നിയമപ്രകാരം കേസെടുത്തു. ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.മഞ്ചുനാഥന്‍, കെ.സതീശന്‍, എക്സൈസ് ഡ്രൈവര്‍ പി.എ ക്രിസ്റ്റീന്‍, പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സി.ഇ.ഒ അമല്‍ജിത്ത്, എ.സത്യന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കര്‍ണാടകയില്‍ നിന്ന് …

പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡി അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പിണറായിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്‌സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയില്‍ വരും. കുറച്ചുദിവസങ്ങളായി ഇഡി ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത …