സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു; കണ്ണുതള്ളി ആവശ്യക്കാര്‍

തിരുവനന്തപുരം: സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡിട്ടു. ഗ്രാമിന് 75 രൂപ വര്‍ധിച്ച് പവന് 600 രൂപ കൂടി. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണ വില 51,280 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ഉം ആണ്. 22കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷമാണ്.
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56000 രൂപ നല്‍കേണ്ടി വരും. അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയില്‍ ഇപ്പോഴത്തെ മുന്നേറ്റം തുടര്‍ന്നാല്‍ 23,000 ഡോളറും കടന്ന് മുന്നോട്ട് പോകാനുള്ള സാധ്യതകളാണ് വിപണിയില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page