മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ചു; സംഭവം എഐ ക്യാമറയില്‍ കുടുങ്ങി; പിതാവിനെതിരെ എം.വി.ഡിയുടെ നടപടി ഇതാണ്

കോഴിക്കോട് പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞ മാസം 10 നായിരുന്നു സംഭവം. എഐ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സ്വീകരിച്ചത്. മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയ്ക്ക് കുട്ടി കരഞ്ഞപ്പോള്‍ മടിയിലിരുത്തിയതായിരുന്നു എന്നാണ് മുസ്തഫയുടെ വിശദീകരണം. നാല് ലൈന്‍ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം.
ഈ റോഡിലൂടെ ഒരു കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്.
മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോര്‍വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അയോഗ്യത കല്‍പ്പിച്ചതെന്നും ആര്‍ടിഒ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page