കാടങ്കോട്ടെ കഞ്ഞിയും ഇരിക്കൂറിലെ ബിരിയാണിയും

കൂക്കാനം റഹ്‌മാന്‍ ഞങ്ങളുടെ ചെറുപ്പകാലത്ത് ഉച്ചയ്ക്ക് ‘കഞ്ഞി കുടിച്ചാ’ എന്നും രാത്രി ‘ചോറ് ബൈച്ചാ’ എന്നുമാണ് പരസ്പരം അന്വേഷിക്കാറ്. ഉച്ചക്ക് എന്നും കഞ്ഞിയാണ്. കഞ്ഞിക്കാര്യം പറയുമ്പോള്‍ 1978 ലെ കാടങ്കോട് ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന ഞാന്‍ ഒരനുഭവം എന്നും ഓര്‍ക്കും. ആ വര്‍ഷത്തില്‍ ടി.പി. അബ്ദുള്‍ ഹമീദ്, കെ. സൂഫി മാസ്റ്റര്‍, പിന്നെ ഞാനും വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് തുരുത്തി ജുമാമസ്ജിദിലാണ് പോയിരുന്നത്. ഹമീദ് മാഷുടെ വീട് പള്ളിയുടെ അടുത്താണ്. സൂഫിമാസ്റ്റര്‍ ഇരിക്കൂര്‍കാരനും ഞാന്‍ കരിവെള്ളൂര്‍കാരനുമായിരുന്നു. ഹമീദ് മാഷ് …

ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹം ഇന്ന് നടക്കും; ‘ശരത് ലാലും കൃപേഷും മുന്നില്‍ നിന്ന് നടത്തേണ്ട മംഗളകര്‍മമായിരുന്നു’; വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് വി.ഡി. സതീശന്റെ കുറിപ്പ്

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് ഇന്ന്. കൃപേഷും ശരത് ലാലും മുന്നില്‍ നിന്ന് നടത്തേണ്ട മംഗളകര്‍മ്മമായിരുന്നു എന്ന് തുടങ്ങുന്ന കുറിപ്പില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് സതീശന്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അമൃതയുടെ വീട്ടിലെത്തി അനുഗ്രഹിച്ചിരുന്നു. കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ …

ജീവനെടുത്തത് പുതിയ വീട്ടിൽ താമസം ആരംഭിച്ച് ഏഴാം നാൾ; കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അറസ്റ്റിലായ പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച രാത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ തൃശ്ശൂരില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളം-പാട്‌ന എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി രജനികാന്ത് ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളി താഴെയിട്ടത്. പാളത്തില്‍ വീണ …

ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു; ഒഡീഷ സ്വദേശി പിടിയിൽ; സംഭവം തൃശ്ശൂരിൽ !

തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളി പാലക്കാട് റയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് …

മാതൃകാ പെരുമാറ്റചട്ട ലംഘനം; കാസർകോട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കാസർകോട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, വാണിജ്യ വാഹനങ്ങളില്‍ ഫ്‌ളാഗ്, സ്റ്റിക്കര്‍ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ …

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ കുഴഞ്ഞുവീണു; പ്രവാസി വ്യാപാരി മരിച്ചു

കാസര്‍കോട്: വിമാനത്തിനകത്ത് അബോധാവസ്ഥയിലായ പ്രവാസി വ്യാപാരി മരണപ്പെട്ടു. ബല്ലാ കടപ്പുറം ഇട്ടമ്മല്‍ നൂറ് പള്ളിക്ക് സമീപത്തെ സിപി ഉസ്മാന്‍ (54) ആണ് മരണപ്പെട്ടത്. കടുത്ത തലവേദനയെ തുടര്‍ന്ന് മകന്‍ മിഷ്ബാഗിനൊപ്പം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് വരുമ്പോഴാണ് വിമാനത്തില്‍ അബോധാവസ്ഥയിലായത്. ഉറക്കമാണെന്നാണ് ആദ്യം കരുതിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയിട്ടും അനക്കമില്ലാത്തതിനാല്‍ ഉടന്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ കെഎംസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. ബല്ലക്കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച വൈകീട്ട് ഖബറടക്കും. പരേതരായ മുഹമ്മദ് കുഞ്ഞ് ആസിയ ദമ്പതികളുടെ …

സൗദി അറേബ്യയില്‍ ശക്തമായ മഴ; ഡാമുകള്‍ തുറന്നുവിട്ടു

സൗദി അറേബ്യയില്‍ ശക്തമായ മഴയും വെള്ളപ്പാച്ചിലും. നിരവധി ഡാമുകള്‍ തുറന്നുവിട്ടു. ഒഴുക്കില്‍പ്പെട്ട വാഹനങ്ങളില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്തി. ശനിയാഴ്ച ആരംഭിച്ച മഴക്കും വെള്ളപ്പാച്ചിലിനും ചൊവ്വാഴ്ചയും ശമനം വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കന്‍ പ്രവിശ്യയായ അസീറിലും ശക്തമായ മഴയാണ് പെയ്യുന്നത്. നിറഞ്ഞുകവിയാന്‍ തുടങ്ങിയതോടെ അല്‍ ബാഹ പ്രവിശ്യയിലെ 15 ഡാമുകള്‍ തുറന്നുവിട്ടു. ജിസാന്‍ മേഖലയുടെ ചിലഭാഗങ്ങളില്‍ കനത്ത മഴയാണ് ഉണ്ടായത്. തെക്കന്‍ പ്രവിശ്യയിലെ തന്നെ ടൂറിസം കേന്ദ്രമായ വാദി ലജബില്‍ വെള്ളത്തില്‍ മുങ്ങിയ …

ടി ശരത് ചന്ദ്രപ്രസാദ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ച് ടി ശരത് ചന്ദ്രപ്രസാദ്. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് തീരുമാനം. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. രമേശ് ചെന്നിത്തലയ്ക്ക് രാജിക്കത്ത് കൈമാറി. എന്നാല്‍ രാജി സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ശരത്ചന്ദ്ര പ്രസാദിന്റെ അതൃപ്തിയില്‍ താന്‍ അദ്ദേഹവുമായി സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.20 പാര്‍ലമെന്റ് മണ്ഡലങ്ങളുടെയും ചുമതല കെ.പി.സി.സി ഭാരവാഹികള്‍ക്കും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വീതിച്ചുനല്‍കിയിരുന്നു. എന്നാല്‍ ശരത് ചന്ദ്രപ്രസാദിന് ഒരുമണ്ഡലത്തിന്റെയും …

നടി മഞ്ജു പിള്ളയുടെ രണ്ടാം വിവാഹവും ക്ലിക്കായില്ല; എല്ലാം തുറന്ന് പറഞ്ഞ് സുജിത്ത് വാസുദേവ്

മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയായ മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞുവെന്ന വിവരമാണ് പുറത്തു വരുന്നത്. ഏറെ നാളുകളായി ഇരുവരും വിവാഹമോചനം ചെയ്തുവെന്ന അഭ്യൂഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനോട് മഞ്ജുവോ സുജിത്തോ പ്രതികരിച്ചിരുന്നില്ല. സുജിത്ത് വാസുദേവ് ആണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ലൂസിഫര്‍, എമ്പുരാന്‍ സിനിമകളുടെ ഛായഗ്രാഹകനാണ് സുജിത്ത്. മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ‘ഹോം’, ‘ഫാലിമി’ എന്നീ സിനിമകളിലെ പ്രകടനത്തെ കുറിച്ചുള്ള …

കേന്ദ്ര സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ ബാര്‍ഗാഹ് സല്‍ഹേപളി സ്വദേശിനി റൂബി പട്ടേലാ(24)ണ് മരിച്ചത്. ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് മെന്റലിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനിയാണ്. റൂബി നിള ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റലിലെ കുളിമുറിയിലാണ് വിദ്യാര്‍ഥിനിയെ തൂങ്ങിയ നിലയില്‍ ചൊവ്വാഴ്ച രാവിലെ സഹവിദ്യാര്‍ഥികള്‍ കണ്ടത്. ബേക്കല്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.മനോവിഷമമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മനോവിഷമത്തിനു ഇടയാക്കിയതിന്റെ കാരണം എന്താണെന്നു വ്യക്തമല്ല. ഏതാനും …

എറിഞ്ഞത് മാങ്ങയ്ക്ക്, കൊണ്ടത് വന്ദേ ഭാരതിന്; ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നതിന് കാരണം വ്യക്തമാക്കി പൊലീസ്; കണ്ടെത്തിയ പ്രതികളെ കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ അമ്പരന്നു

കഴിഞ്ഞദിവസം ഇരവിപുരം കാവല്‍പ്പുരക്ക് സമീപം വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായ സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തില്‍ താഴെ പ്രായമുള്ള നാലുപേരാണ് ആക്രമണത്തിന് പിന്നില്‍. റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാവിലെ മാങ്ങയ്ക്ക് കുട്ടികള്‍ എറിഞ്ഞ കല്ലാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ല് തകര്‍ത്തത്. ആര്‍പിഎഫും റെയില്‍വേ പൊലീസും തിങ്കളാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരവിപുരം കാവല്‍പ്പുരക്ക് സമീപത്ത് വച്ചാണ് ശനിയാഴ്ച വൈകിട്ട് 4.45ന് കല്ലേറ് നടന്നത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന്റെ ബി …

മുളിയാറില്‍ യുവാവിന് വെട്ടേറ്റു

കാസര്‍കോട്: വെട്ടേറ്റു ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലച്ചേരിയടുക്കം സ്വദേശി കെ. ഗംഗാധര(44)നാണ് വെട്ടേറ്റത്. തലക്കും മറ്റും വെട്ടേറ്റ ഇയാള്‍ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച മുണ്ടക്കൈയിലാണ് സംഭവം. മുണ്ടക്കൈയിലെ ഒരു വീട്ടില്‍ വെച്ചാണ് അക്രമിച്ചതെന്ന് ഭാര്യ സി. മീനാക്ഷി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുണ്ടക്കൈയിലെ ഗംഗുവിനെതിരെ ആദൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും നല്‍കിയില്ല; ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു

സ്ത്രീധനത്തിനൊപ്പം ടയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയും അധികമായി നല്‍കാത്തതിന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു. യുപിയിലാണ് സംഭവം. കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വികാസും മാതാപിതാക്കളും ഭര്‍ത്താവിന്റെ സഹോദരങ്ങളും തന്നെ മര്‍ദ്ദിക്കുകയാണെന്ന് കൊല്ലപ്പെടുന്നതിനുമുമ്പ് കരിഷ്മ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ ദീപക് പൊലീസിനോടു പറഞ്ഞു.2022 ഡിസംബറിലാണ് കരിഷ്മയും വികാസും വിവാഹിതരായത്. ഗ്രേറ്റര്‍ നോയിഡയിലെ ഇകോടെക്-3ലെ ഖേദ ചൗഗാന്‍പൂര്‍ ഗ്രാമത്തിലായിരുന്നു വികാസും കുടുംബവും താമസിച്ചിരുന്നത്. വിവാഹസമയത്ത് 11 ലക്ഷം രൂപയുടെ സ്വര്‍ണവും എസ് യുവിയുമാണ് …

കുടുംബം ഗള്‍ഫിലേക്ക് പറന്നതിന് പിന്നാലെ വീട്ടില്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും സി.സിടി.വി.യുടെ ഹാര്‍ഡ് ഡിസ്‌കുമായി മോഷ്ടാക്കള്‍ കടന്നു

കാസര്‍കോട്: അവധി കഴിഞ്ഞ് കുടുംബം ഗള്‍ഫിലേക്ക് മടങ്ങിയതിന് പിന്നാലെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണവും 55,000 രൂപയും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു. കീഴൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ സുമിത്രാ നിലയത്തിലാണ് കവര്‍ച്ച നടന്നത്. സുമിത്രാ സുരേഷ് കുടുംബസമേതം ഗള്‍ഫിലാണ്. രണ്ടാഴ്ച മുമ്പ് അവധിയില്‍ നാട്ടിലെത്തിയ കുടുംബം ശനിയാഴ്ചയാണ് മടങ്ങിയത്. വീട്ടുമുറ്റത്ത് കാര്‍ വെയ്ക്കുന്ന ഒരാളും ജോലിക്കാരനും തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് അടുക്കളയുടെ വാതില്‍ തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്. സംശയം തോന്നി …

കുമ്പളയില്‍ തമ്പടിച്ച് കള്ളന്മാര്‍; ഡോക്ടറുടെ വീട്ടിലും കവര്‍ച്ചാശ്രമം

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കള്ളന്മാര്‍ വാഴുന്നു. കുട്ടികളും മാതാവും മാത്രം ഉണ്ടായിരുന്ന ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ചക്കെതിയ കള്ളന്‍ ബഹളം കേട്ട് ഓടി രക്ഷപെട്ടു. കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ കൃഷ്ണ നഗറിലെ ഡോക്ടര്‍ സന്ദീപിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം. ഡോക്ടര്‍ തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു. വീട്ടില്‍ ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. വീടിനകത്തു കടന്ന മോഷ്ടാവ് അലമാര തുറക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപെടുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് …

പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പിതാവിനെതിരെ പോക്സോ കേസ്

കാസര്‍കോട്: പതിനാറുകാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. 46 കാരനായ പിതാവിനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോക്സോ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പള്ളിയില്‍ കയറി ഉസ്താദിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായത് ചന്തേരയില്‍ പിടിയിലായ സംഘം

കണ്ണൂര്‍: പള്ളിയില്‍ കയറി ഉസ്താദിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുട്ടം, വെങ്ങര, മൈലാഞ്ചിക്കാലിലെ എം.കെ മുഹമ്മദ് ഫയാസ് (19), കൊട്ടില, നരിക്കോട് ഹഫീസ് മന്‍സിലില്‍ കെ.ടി മുഹമ്മദ് ഹിഫാസ് (18) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മുട്ടം ജുമാമസ്ജിദിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന ഉസ്താദ് മലപ്പുറം സ്വദേശിയായ ഹനിസിന്റെ മുറിയില്‍ കവര്‍ച്ച നടന്നത്. മുറിയുടെ പൂട്ട് പൊളിച്ച്അകത്ത് കടന്ന് പെട്ടി തുറന്ന് അതിനകത്തുണ്ടായിരുന്ന 44,000 …

കൈത്തണ്ടയില്‍ പച്ചകുത്തിയത് ഹൃദയമുള്ളവനെന്ന്; പിതാവിനോട് ചെയ്തത് കൊടും ക്രൂരത, നാടു കണ്ണീരില്‍

കാസര്‍കോട്: മകന്റെ ക്രൂരമായ അക്രമത്തിലൂടെ പിതാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പള്ളിക്കര, സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കൊട്ടയത്ത് വിട്ടില്‍ പി. അപ്പക്കുഞ്ഞി (65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനും ഒരു മാസം മുമ്പ് കുവൈത്തില്‍ നിന്നു നാട്ടിലെത്തുകയും ചെയ്ത മകന്‍ പി.ടി പ്രമോദ് ബേക്കല്‍ പൊലീസ് കസ്റ്റഡിയില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപ്പക്കുഞ്ഞി കൊല്ലപ്പെട്ടത്. നാട്ടിലെത്തിയ ശേഷം മകനും അച്ഛനും വഴക്ക് പതിവാണെന്ന് പറയുന്നു. ഞായറാഴ്ച അപ്പക്കുഞ്ഞിയെ …