കാസര്‍കോട്: റോഡിന്റെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ഓട്ടോയില്‍ 16 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. ഡ്രൈവര്‍ കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശി പാദൂര്‍ ഹൗസില്‍ ഉമ്മര്‍ ഫാറൂഖി (42)നെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ചെറുവത്തൂര്‍, കൊവ്വല്‍ ഐസ് പ്ലാന്റിന് സമീപത്താണ് ഓട്ടോ അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ചന്തേര പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്ന് ലോറിയില്‍ എത്തിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കാസര്‍കോട് വെച്ചാണ് ഓട്ടോയില്‍ കയറ്റിയത്. കണ്ണൂരിലെ ഏജന്റിനു കൊടുക്കാന്‍ കൊണ്ടു പോവുകയായിരുന്നു പുകയിലെ ഉല്‍പ്പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു.