റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്ര അവസാനയാത്രയായി; ടിപ്പര്‍ ബൈക്കില്‍ കയറിയിറങ്ങി അച്ഛനും മകളും മരിച്ചു

എംസി റോഡില്‍ പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ ടിപ്പര്‍ ബൈക്കില്‍ കയറിയിറങ്ങി അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം സ്വദേശി എല്‍ദോസും മകള്‍ ബ്ലസ്സിയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ താന്നിപ്പുഴ പള്ളിക്ക് മുന്‍വശത്തായാണ് അപകടം നടന്നത്. ബൈക്കിന്റെ പിന്നിലായി ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങള്‍ നിന്നത്. നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം നടന്നത്. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെടുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് കൃഷി അസിസ്റ്റന്റാണ് എല്‍ദോ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page