ആലപ്പുഴ: ഹോം സ്റ്റേ ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒറീസ സ്വദേശിനിയായ ഹസീന ഖാസിറ കൗദ് (44) ആണ് കൊല്ലപ്പെട്ടത്. കുട്ടനാട് വൈശ്യം ഭാഗത്ത് ആണ് നാടിനെ നടുക്കിയ സംഭവം. ഹോംസ്റ്റേയില്‍ യുവതി താമസിക്കുന്ന മുറിക്കു പുറത്താണ് മൃതദേഹം കാണപ്പെട്ടത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ്. യുവതിയുടെ കമ്മല്‍ കാണാനില്ല.
നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഹസീന. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വസ്ത്രങ്ങള്‍ നിറച്ച ബാഗ് മൃതദേഹത്തിന് സമീപത്ത് കണ്ടെത്തി. നാലു മാസം മുമ്പാണ് ഹസീന റിസോര്‍ട്ടില്‍ ജോലിക്കെത്തിയത്. ഇവരെ കാണാന്‍ ഭര്‍ത്താവെന്ന് പറയുന്ന ഒരാള്‍ വല്ലപ്പോഴും വരാറുണ്ടെന്നു റിസോര്‍ട്ട് ഉടമകള്‍ പൊലീസിനോട് പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തില്‍ യുവതിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
