അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തി; കണ്ടത് യമലോകം

സൂറത്ത്: അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. സൂറത്തിലെ വജ്രാഭരണ നിര്‍മ്മാണ ശാലയിലെ തൊഴിലാളിയായ മെഹുല്‍ സോളങ്കി (23) യാണ് കൊല്ലപ്പെട്ടത്. കാമുകിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് കൊല നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
മെഹുല്‍ സോളങ്കിയും 21 കാരിയും തമ്മില്‍ രണ്ടു വര്‍ഷത്തോളമായി കടുത്ത പ്രണയത്തിലായിരുന്നു. അമ്മാവന്റെ മകള്‍ വീട്ടില്‍ തനിച്ചായതിനാല്‍ കൂട്ടുനില്‍ക്കാനെത്തിയതായിരുന്നു യുവതി. അര്‍ധരാത്രിയോടെ കാമുകനെ ഫോണില്‍ വിളിച്ച് വരാന്‍ ആവശ്യപ്പെട്ടു. ഒന്നരമണിയോടെ മെഹുല്‍ സോളങ്കി വീട്ടിലെത്തി. ഇക്കാര്യം യുവതിയുടെ സഹോദരനായ ശക്തിബാരിയ അറിഞ്ഞു. വിവരം അമ്മാവനായ മഹിപാത്തിനെയും ബന്ധുവായ ഗോഹിലിനെയും സഹോദരന്‍ അറിയിച്ചു. രണ്ടു മണിയോടെ മൂന്നു പേരും ഒത്തു ചേര്‍ന്ന് വീട്ടിനുള്ളില്‍ കയറി യുവാവിനെ മര്‍ദ്ദിച്ചു. ക്രൂരമായ മര്‍ദ്ദനം മൂന്നു മണിക്കൂറോളം തുടര്‍ന്നു. ബെല്‍റ്റും കയറും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പുലര്‍ച്ചെ നാലരമണിയോടെ കാമുകി സംഭവം യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. സുഹൃത്തുക്കള്‍ എത്തിയതോടെയാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. മെഹുലിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മെഹുലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page