തേജസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂര്‍: തേജസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്ന യുവാവ് മുങ്ങി മരിച്ചു. ചെറുപുഴ സ്വദേശി വിനുക്കുട്ടന്‍ (45) ആണു മരിച്ചത്. ബുധനാഴ്ച്ച രാവിലെ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണു അപകടം. പുഴയില്‍ മുങ്ങിപ്പോയ വിനുവിനെ ഒപ്പം ഉണ്ടായിരുന്നവര്‍ കരയ്‌ക്കെടുത്തു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപുഴ എസ്ഐ സി.പി.ഗംഗാധരന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രേവതി. അഭിനവ്, ആദി ലക്ഷ്മി എന്നിവർ …

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും

ചെന്നൈ: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ബുധന്‍ വൈകിട്ട് തിരശ്ശീല വീഴും. തമിഴ്നാട് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 102 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.തമിഴ്നാട്ടില്‍ 39 മണ്ഡലങ്ങളിലേക്കായി 950 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉള്‍പ്പെടെയുള്ള ലോക സഭാ മണ്ഡലത്തിലെ പ്രചരണവും ഇന്ന് സമാപിക്കും. നിലവിലെ എം.പി,യും മുന്‍ പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. വൈദ്യലിംഗമാണ് ഇന്ത്യാ …

ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; അപകടം ഏകമകളെ അംഗന്‍വാടിയില്‍ എത്തിച്ച് മടങ്ങുന്നതിനിടയില്‍

കണ്ണൂര്‍: ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തളിപ്പറമ്പ്, മയ്യില്‍, ഓലക്കാട്, എട്ടാംമൈലിലെ ബിജുവിന്റെ ഭാര്യ പി. പ്രജിഷ (25) യാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പെരുങ്ങൂര്‍ ഗോപാലന്‍ സ്മാരക വായനശാലയ്ക്ക് സമീപത്താണ് അപകടം. ഏക മകളായ അലൈനയെ അംഗന്‍വാടിയില്‍ വിട്ട് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. പാവന്നൂര്‍ മൊട്ടയിലെ അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് പ്രജിഷ.

യു.എ.ഇ.യില്‍ കനത്ത മഴ: ദുബായ് എയര്‍പോര്‍ട്ടില്‍ വെള്ളം കയറി, കൊച്ചിയില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

കൊച്ചി: യു.എ.ഇയില്‍ കനത്ത മഴ തുടരുന്നു. ഇതു കണക്കിലെടുത്ത് കൊച്ചിയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള മൂന്നു വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴ കാരണം ദുബായ് ടെര്‍മിനലിലുണ്ടായ തടസ്സങ്ങളും വെള്ളം കയറിയതുമാണ് വിമാനസര്‍വ്വീസുകളെ ബാധിച്ചത്. ചൊവ്വാഴ്ച ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മുഴുവന്‍ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി മാറ്റി വിട്ടിരുന്നു.ഇതിനിടയില്‍ യു.എ.ഇ.യില്‍ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ അല്‍ഐനില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മറ്റു ഇടങ്ങളിലെ അലര്‍ട്ട് പിന്‍വലിച്ചു. ഒമാനില്‍ …

24 കാരിയായ ദന്തഡോക്ടര്‍ ഉറക്കത്തിനിടെ മരിച്ചു; മരണം പഠനം കഴിഞ്ഞ് ക്ലിനിക്കില്‍ ജോലി ആരംഭിക്കേണ്ട ദിവസം

ഉള്ളാള് താലൂക്കിലെ ആല്‍വാരേബെട്ടു സ്വദേശിനിയായ ദന്തഡോക്ടര്‍ ഉറക്കത്തിനിടെ മരിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാമണ്ണ ഷെട്ടി ആല്‍വാരബെട്ടിന്റെയും ജ്യോതി ഷെട്ടിയുടെയും മകള്‍ ഡോ.സ്വാതി ഷെട്ടി (24) ആണ് മരിച്ചത്. മംഗളൂരുവിലെ എജെ ഹോസ്പിറ്റലില്‍ നിന്ന് ഡെന്റല്‍ ബിരുദം നേടിയിരുന്നു. ചൊവ്വാഴ്ച മുതല്‍ പാണ്ഡേശ്വരയിലെ ഒരു ക്ലിനിക്കില്‍ ഡ്യൂട്ടിക്ക് ചേരാനിരിക്കേയാണ് മരണം. ക്ലിനിക്കില്‍ ചേരേണ്ടതിനാല്‍ ഞായറാഴ്ച വരെ വീട്ടില്‍ താമസിച്ച് തിങ്കളാഴ്ച വൈകുന്നേരം ഒരു ഹോസ്റ്റലിലേക്ക് പോയിരുന്നു. രാത്രി മൊബൈല്‍ ഫോണില്‍ മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. കടുത്ത തലവേദനയാണെന്നും …

മഞ്ചേശ്വരം റെയില്‍വെ ഭൂമിയിലെ മരം കൊള്ള; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: റെയില്‍വെയുടെ അധീനതയിലുള്ള മഞ്ചേശ്വരത്തെ സ്ഥലത്ത് നിന്ന് കൂറ്റന്‍ തേക്ക് മരം മുറിച്ചു കടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബങ്കര മഞ്ചേശ്വരം ചെക്ക്പോസ്റ്റിനു സമീപത്തെ റഹ്‌മത്ത് മന്‍സിലിലെ സി.എ മൊയ്‌നുദീന്‍ സിയാദി(32)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മാര്‍ച്ച് മാസം 10നും 13നും ഇടയിലാണ് മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള റെയില്‍വെ ഭൂമിയിലെ കൂറ്റന്‍ തേക്കുമരം രാത്രിയില്‍ മുറിച്ചു കടത്തിയത്. മാര്‍ച്ച് 15ന് ആണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് …

തെരഞ്ഞെടുപ്പ്: കാറില്‍ കടത്തിയ ആറു ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: കാറില്‍ കടത്തിയ ആറു ലക്ഷം രൂപ പിടികൂടി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഫ്ളൈയിംഗ് സ്‌ക്വാഡ് (ഒന്ന്) ചൊവ്വാഴ്ച ഉച്ചക്ക് അമ്പലത്തറ, ഗുരുപുരത്തു നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പടന്നക്കാട് സ്വദേശിയും ഇരിയയില്‍ താമസക്കാരനുമായ മൊയ്തു ഓടിച്ചിരുന്ന കാറില്‍ നിന്നാണ് പണം പിടികൂടിയത്. 500 രൂപയുടെ 12 കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ഉറവിടം വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് പണം കാഞ്ഞങ്ങാട് സബ്ട്രഷറിയില്‍ ഏല്‍പ്പിച്ചു.ഫ്ളയിംഗ് സ്‌ക്വാഡ് ഒന്നിലെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ. രമേശ്, നീലേശ്വരം എസ്.ഐ. മധുസൂദനന്‍ മടിക്കൈ, …

ദന്തഡോക്ടറെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ മരിച്ച നിലയില്‍; മരണം അറസ്റ്റു ചെയ്യാനുള്ള നീക്കത്തിനിടയില്‍

ദന്ത ഡോക്ടറെ ബലാല്‍സംഗ കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ സൈജു എം വി മരിച്ച നിലയില്‍. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.നടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിയായിരുന്നു. മലയിന്‍കീഴ് ഇന്‍സ്‌പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും …

പരസ്ത്രീ ബന്ധമെന്ന് സംശയം: ഉറങ്ങിക്കിടന്ന യുവാവിന് മേല്‍ ഭാര്യ ചൂടുവെള്ളമൊഴിച്ചു

ലക്നൗ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഡിയോറിയയിലാണ് സംഭവം,ആശിഷ്റായി ആണ് ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും അതിക്രമത്തിന് ഇരയായത്. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ അമൃതറായി കടന്നകൈ പ്രയോഗത്തിന് തയ്യാറായത്. ഭാര്യയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആശിഷ് കുമാര്‍ റൈ. ഒരു രാത്രി ബന്ധുവീട്ടില്‍ താമസിക്കുവാന്‍ ആവശ്യപ്പെട്ടതായും അതിന് ശേഷമാണ് തനിക്കെതിരെ അക്രമം നടത്തിയതെന്നും ആശിഷ് …

ശ്രദ്ധ വേണം ഭക്ഷണ ശീലത്തില്‍

കൂക്കാനം റഹ്‌മാന്‍ എനിക്ക് ശേഷമുണ്ടായ അനുജനും ഞാനും തമ്മില്‍ എട്ടുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാന്‍ ഏഴാം ക്ലാസു വരെ ഓലാട്ട് സ്‌കൂളിലാണ് പഠിച്ചത്. അനിയനെയും അവിടെ ചേര്‍ത്തു. അവന്‍ കൃത്യമായി സ്‌കൂളില്‍ പോവുകയും പഠിക്കുകയും ചെയ്യുമായിരുന്നു. നല്ല തടിച്ചു കൊഴുത്ത ദേഹപ്രകൃതമായിരുന്നു അവന്റേത്. ഉമ്മയുടെ കരുതലോടെയുള്ള വളര്‍ത്തല്‍ കൊണ്ടാണ് അവന്‍ അങ്ങിനെയായത്.അവന്‍ ആറാം ക്ലാസിലെത്തിയപ്പോള്‍ അവന്റെ ക്ലാസ് മാഷ് അവനെ കുട്ടികളുടെ മുമ്പില്‍ വെച്ച് വഷളാക്കി പറഞ്ഞു. ‘വത്തു നടക്കുമ്പോലെയാണല്ലോ നിന്റെ നടത്തം’ തടിച്ച ശരീരമായതിനാല്‍ മെല്ലെ മെല്ലേ …

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍; അങ്കം മുറുക്കി മുന്നണികള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കിയിരിക്കെ പോരാട്ടം അതി തീക്ഷ്ണതയിലേക്ക്. രാഷ്ട്രീയ എതിരാളികളെ കീഴ്‌പ്പെടുത്താന്‍ എല്ലാ വിധ ആയുധങ്ങളും പുറത്തെടുത്ത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കെ സംസ്ഥാനം ഇതുവരെ കാണാത്ത പോരാട്ടത്തിനായിരിക്കും സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് വരാനിരിക്കുന്ന പോരാട്ടത്തിന് കരുത്തു പകരുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. കേരളത്തില്‍ നിന്നു ഒരു സീറ്റെന്ന മോദിയുടെ മോഹം നടക്കില്ലെന്നു മുഖ്യമന്ത്രി പിണറായി തുറന്നടിക്കുകയും ചെയ്തു.ആര്‍.എസ്.എസിനും മോദിക്കുമെതിരെ …

തെരഞ്ഞെടുപ്പ് പ്രചരണം; രാജ്‌നാഥ് സിംഗ് നാളെ കാസര്‍കോട്ട്; കനത്ത സുരക്ഷ; എന്‍.എസ്.ജി സംഘമെത്തി

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച കാസര്‍കോട്ടെത്തും. രാവിലെ 10 മണിക്ക് കാസര്‍കോട്, താളിപ്പടുപ്പ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുക. മംഗളൂരു വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം റോഡ് മാര്‍ഗം കാസര്‍കോട്ടെത്തി ഉദുമയിലെ ലളിത് റിസോര്‍ട്ടില്‍ വിശ്രമിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും അദ്ദേഹം കാസര്‍കോട്ടെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളന നഗരിയിലെത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന് ബിജെപി നിയോഗിച്ച അഞ്ചു …

തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

കാസർകോട് : ദേശീയപാത തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.  ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ കൊണ്ടു പോകുന്ന  ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ് ഒന്നിന് പിറകെ ഒന്നായി  കൂട്ടിയിടിച്ചത്. ദേശീയപാതയിലൂടെ ട്രെയ്‌ലർലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഇരുമ്പുനിർമിത പൈലിങ് റിഗ് പിറകിൽവന്ന പിക്കപ്പ് വാനിലും മറ്റൊരു ട്രെയ്‌ലർ ലോറിയിലും തുളഞ്ഞുകയറി നാലുപേർക്ക് പരിക്കേറ്റു. പിറകിലെ ട്രെയ്‌ലർ ലോറി ബ്രേക്ക് ചവിട്ടിയപ്പോൾ കൂറ്റൻ നിർമാണസാമഗ്രികൾ റോഡിലേക്ക് തെറിച്ചുവീണ് രണ്ട്‌ കാറും …

കെഎസ്ആര്‍ടിസി ബസില്‍ 14 കാരന് നേരെ ലൈംഗികാതിക്രമം; 40 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ 14 കാരന് നേരെ ലൈംഗികാതിക്രമം കാട്ടിയെ 40 കാരനെ പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റുചെയ്തു. വോര്‍ക്കാടി നെല്ലിപ്പദവ് സ്വദേശി ശശീധര(40)യെയാണ് വനിതാ സ്റ്റേഷന്‍ എസ്.ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് വരികയായിരുന്നു 14 കാരന്‍. കണ്ടക്ടറുടെ പിറകിലുള്ള സീറ്റിലാണ് കുട്ടി ഇരുന്നത്. ഹൊസങ്കടിയെത്തിയപ്പോഴാണ് ശശീധര ബസില്‍ കയറിയത്. കുട്ടിയുടെ സമീപത്തിരുന്ന ആള്‍ പിന്നീട് ദേഹോപദ്രവം തുടങ്ങുകയായിരുന്നു. കുട്ടി എതിര്‍ത്തിട്ടും ഉപദ്രവം തുടര്‍ന്നു. …

കരിക്കട്ടയും കല്ലും കൊണ്ട് ആട് ജീവിതത്തിലെ നജീബിന്റെ ചിത്രം; വൈറലായി അഭിമന്യുവിന്റെ വര

കാഞ്ഞങ്ങാട്: ആട് ജീവിതം സിനിമ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അട്ടേങ്ങാനം കുഞ്ഞികൊച്ചി സ്വദേശി അഭിമന്യു എന്ന കൊച്ചുകലാകാരന്‍ സിനിമയിലെ പൃഥിരാജ് അനശ്വരമാക്കിയ നജീബ് എന്ന കഥാപത്രത്തെ കരിക്കട്ടയും കല്ലും കൊണ്ട് ചിത്രം വരച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ നജീബിന്റെ ത്യാഗപൂര്‍ണ്ണമായ പ്രവാസജീവിത കഥ തന്റെ അമ്മ ജയന്തി പറഞ്ഞു നല്‍കിയിരുന്നു. അന്ന് മുതല്‍ ആ കഥാപാത്രം അഭിമന്യുവിന്റെ മനസില്‍ ഒരു നൊമ്പരമായിരുന്നു. പിന്നീട് സിനിമ ഇറങ്ങിയപ്പോള്‍ മൊബൈല്‍ ഫോണില്‍ നോക്കിയാണ് …

സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോക്‌സോ കേസില്‍ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍ ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കെ.ആര്‍.അജയനെ(45)യാണ് ഇന്‍സ്‌പെക്ടര്‍ ജി.പി. മനുരാജ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിന് വൈകുന്നേരമാണ് സംഭവം. ഓട്ടോയുമായി കുട്ടിയുടെ വീട്ടിലെത്തിയ പ്രതി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞതോടെ ചന്തേര പൊലീസില്‍ വിവരമറിയിച്ചു. പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.

 മസ്തിഷ്‌ക ജ്വരം; പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

മസ്തിഷ്‌ക ജ്വരം ബാധിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക മൂഡബിദ്രി ശിര്‍ത്താടിയിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്വസ്തി ഷെട്ടി(15)യാണ് മരിച്ചത്. ഗോവയില്‍ ജോലി ചെയ്യുന്ന സതീഷ് ഷെട്ടിയുടെയും നവമൈത്രി മള്‍ട്ടി പര്‍പ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി ചെയ്യുന്ന സരിത ഷെട്ടിയുടെയും മകളാണ്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുമ്പ് പനിയും മൂര്‍ച്ഛിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പനി ഗുരുതരമായതോടെ കുട്ടി മരണപ്പെടുകയായിരുന്നു. ത്രോബോള്‍ കളിക്കാരിയായ സ്വസ്തി നൃത്തത്തിലും മിടുക്കിയായിരുന്നു. …

60 അടി താഴ്ചയുള്ള കിണറില്‍ വീണ യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്സ്; രക്ഷിക്കാനിറങ്ങിയ അതിഥി തൊഴിലാളിയും പങ്കാളിയായി

കാസര്‍കോട്: അറുപതടി താഴ്ചയും വെള്ളവുമുള്ള കിണറില്‍ വീണ യുവാവിനെ കാസര്‍കോട് ഫയര്‍ഫോഴ്സ് രക്ഷിച്ചു. കാലൊടിഞ്ഞ നിലയില്‍ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള, സൂരംബയലിലെ ദീപ്തിരാജ് (26) ആണ് ആശുപത്രിയിലായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെ സൂരംബയല്‍, വി.എസ് നഗറിലെ കിണറിലാണ് ദീപ്തിരാജ് വീണത്. ഇത് കണ്ട് അതിഥി തൊഴിലാളിയായ യുവാവ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി കസേരയില്‍ ഇരുത്തിയിരുന്നു. എന്നാല്‍ കരക്കെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സെത്തിയാണ് ദീപ്തിരാജിനെ …