‘കള്ളിയെന്നതാണ് ഇപ്പോഴത്തെ മേല്‍വിലാസം; ഉറങ്ങിയിട്ട് വര്‍ഷം ഒന്നാകാറായി; കൂട്ടത്തില്‍ കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോള്‍ കൂട്ടുന്നില്ല’ ; ഇപ്പോഴത്തെ അവസ്ഥ ഫേസ് ബുക്കില്‍ കുറിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ
കാസര്‍കോട്: ‘കള്ളി എന്നതാണ് ഇപ്പോഴത്തെ മേല്‍വിലാസമെന്നും, കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോള്‍ കൂട്ടുന്നില്ലെന്നും’ വ്യാജ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ വിദ്യയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. കള്ളിയുടെ അച്ഛന്‍ എന്ന മേല്‍ വിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു പോയത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സെന്‍സിറ്റീവ് ആയ പുരുഷന്‍ എന്റെ അച്ഛനായിരുന്നു. ഏതാണ്ട് ഒരു വര്‍ഷക്കാലമായി എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയാത്ത ജീവിതത്തിന്റെ ചുക്കാനും …