പരസ്ത്രീ ബന്ധമെന്ന് സംശയം: ഉറങ്ങിക്കിടന്ന യുവാവിന് മേല്‍ ഭാര്യ ചൂടുവെള്ളമൊഴിച്ചു

ലക്നൗ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഡിയോറിയയിലാണ് സംഭവം,
ആശിഷ്റായി ആണ് ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും അതിക്രമത്തിന് ഇരയായത്. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ അമൃതറായി കടന്നകൈ പ്രയോഗത്തിന് തയ്യാറായത്. ഭാര്യയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആശിഷ് കുമാര്‍ റൈ. ഒരു രാത്രി ബന്ധുവീട്ടില്‍ താമസിക്കുവാന്‍ ആവശ്യപ്പെട്ടതായും അതിന് ശേഷമാണ് തനിക്കെതിരെ അക്രമം നടത്തിയതെന്നും ആശിഷ് കുമാര്‍ റൈ പരാതിയില്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെ ഭാര്യ ബാത്ത്റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കിടപ്പുമുറിയില്‍ നിന്ന് പുറത്തിറങ്ങി. സഹോദരി തയ്യാറാക്കി വെച്ച ചൂടുവെള്ളവുമായാണ് ഭാര്യ തിരിച്ചെത്തിയത്. തുടര്‍ന്ന് ആശിഷിന്റെ ദേഹത്ത് തിളക്കുന്ന വെള്ളം ഒഴിച്ചു. ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞ് വെച്ച് മര്‍ദ്ദിക്കുകയും ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നുവെന്നും ആശിഷ്‌കുമാര്‍ പരാതിയില്‍ പറഞ്ഞു. ബൈക്കിന്റെ താക്കോല്‍ കൈക്കലാക്കിയിരുന്നായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page