കെഎസ്ആര്‍ടിസി ബസില്‍ 14 കാരന് നേരെ ലൈംഗികാതിക്രമം; 40 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ 14 കാരന് നേരെ ലൈംഗികാതിക്രമം കാട്ടിയെ 40 കാരനെ പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റുചെയ്തു. വോര്‍ക്കാടി നെല്ലിപ്പദവ് സ്വദേശി ശശീധര(40)യെയാണ് വനിതാ സ്റ്റേഷന്‍ എസ്.ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് വരികയായിരുന്നു 14 കാരന്‍. കണ്ടക്ടറുടെ പിറകിലുള്ള സീറ്റിലാണ് കുട്ടി ഇരുന്നത്. ഹൊസങ്കടിയെത്തിയപ്പോഴാണ് ശശീധര ബസില്‍ കയറിയത്. കുട്ടിയുടെ സമീപത്തിരുന്ന ആള്‍ പിന്നീട് ദേഹോപദ്രവം തുടങ്ങുകയായിരുന്നു. കുട്ടി എതിര്‍ത്തിട്ടും ഉപദ്രവം തുടര്‍ന്നു. ബസ് കാസര്‍കോട് ഡിപ്പോയിലെത്തിയ ശേഷം കുട്ടി കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിയെ കയ്യോടെ പിടികൂടി. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റിനയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page