മഞ്ചേശ്വരം റെയില്‍വെ ഭൂമിയിലെ മരം കൊള്ള; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: റെയില്‍വെയുടെ അധീനതയിലുള്ള മഞ്ചേശ്വരത്തെ സ്ഥലത്ത് നിന്ന് കൂറ്റന്‍ തേക്ക് മരം മുറിച്ചു കടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബങ്കര മഞ്ചേശ്വരം ചെക്ക്പോസ്റ്റിനു സമീപത്തെ റഹ്‌മത്ത് മന്‍സിലിലെ സി.എ മൊയ്‌നുദീന്‍ സിയാദി(32)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മാര്‍ച്ച് മാസം 10നും 13നും ഇടയിലാണ് മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള റെയില്‍വെ ഭൂമിയിലെ കൂറ്റന്‍ തേക്കുമരം രാത്രിയില്‍ മുറിച്ചു കടത്തിയത്. മാര്‍ച്ച് 15ന് ആണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടയിലാണ് മരം മുറി കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page