തെരഞ്ഞെടുപ്പ്: കാറില്‍ കടത്തിയ ആറു ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: കാറില്‍ കടത്തിയ ആറു ലക്ഷം രൂപ പിടികൂടി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഫ്ളൈയിംഗ് സ്‌ക്വാഡ് (ഒന്ന്) ചൊവ്വാഴ്ച ഉച്ചക്ക് അമ്പലത്തറ, ഗുരുപുരത്തു നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പടന്നക്കാട് സ്വദേശിയും ഇരിയയില്‍ താമസക്കാരനുമായ മൊയ്തു ഓടിച്ചിരുന്ന കാറില്‍ നിന്നാണ് പണം പിടികൂടിയത്. 500 രൂപയുടെ 12 കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ഉറവിടം വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് പണം കാഞ്ഞങ്ങാട് സബ്ട്രഷറിയില്‍ ഏല്‍പ്പിച്ചു.
ഫ്ളയിംഗ് സ്‌ക്വാഡ് ഒന്നിലെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ. രമേശ്, നീലേശ്വരം എസ്.ഐ. മധുസൂദനന്‍ മടിക്കൈ, പൊലീസുകാരായ ഷംസീര്‍, ജനാര്‍ദ്ദനന്‍ എന്നിവരാണ് പണം പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page