കുമ്പളയില്‍ വീണ്ടും തസ്‌ക്കര വിളയാട്ടം; പെട്ടിക്കട തകര്‍ത്ത് മോഷണ ശ്രമം
കാസര്‍കോട്: കുമ്പളയില്‍ പെട്ടിക്കട തകര്‍ത്ത് മോഷണ ശ്രമം നടന്നു. കുമ്പള ഭാസ്‌കര നഗരയിലാണ് സംഭവം. ബുധനാഴ്ച രാത്രി ഹരീശയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിലാണ് മോഷണ ശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കടയുടെ വാതിലിന്റെ പൂട്ട് തകര്‍ത്തിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന കുമ്പള കെ.എസ്.ടി.പി റോഡിലാണ് സംഭവം. വാഹനയാത്രക്കാരെ കണ്ട് കള്ളന്മാര്‍ മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നു. അടുത്തീയിടെ കുമ്പള മേഖലയില്‍ മോഷണ സംഭവങ്ങള്‍ പെരുകിയിട്ടുണ്ട്. ഹരീശ കുമ്പള പൊലീസില്‍ പരാതി …
Read more “കുമ്പളയില്‍ വീണ്ടും തസ്‌ക്കര വിളയാട്ടം; പെട്ടിക്കട തകര്‍ത്ത് മോഷണ ശ്രമം”