60 അടി താഴ്ചയുള്ള കിണറില്‍ വീണ യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്സ്; രക്ഷിക്കാനിറങ്ങിയ അതിഥി തൊഴിലാളിയും പങ്കാളിയായി

കാസര്‍കോട്: അറുപതടി താഴ്ചയും വെള്ളവുമുള്ള കിണറില്‍ വീണ യുവാവിനെ കാസര്‍കോട് ഫയര്‍ഫോഴ്സ് രക്ഷിച്ചു. കാലൊടിഞ്ഞ നിലയില്‍ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള, സൂരംബയലിലെ ദീപ്തിരാജ് (26) ആണ് ആശുപത്രിയിലായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെ സൂരംബയല്‍, വി.എസ് നഗറിലെ കിണറിലാണ് ദീപ്തിരാജ് വീണത്. ഇത് കണ്ട് അതിഥി തൊഴിലാളിയായ യുവാവ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി കസേരയില്‍ ഇരുത്തിയിരുന്നു. എന്നാല്‍ കരക്കെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സെത്തിയാണ് ദീപ്തിരാജിനെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ എം.കെ അരുണ്‍കുമാര്‍, എസ് സുധീഷ്, അജിത്ത് എം.ആര്‍, ഡ്രൈവര്‍മാരായ മുഹമ്മദ് ഷഹദ്, വിനോദ്, ജോസഫ്, ഹോംഗാര്‍ഡ് പി.ടി സജിന്‍ എന്നിവരും സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page