Sunday, May 26, 2024
Latest:

ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കാസർകോട്: ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബിരുദ വിദ്യാർത്ഥി മരിച്ചു. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്ക നമ്പിടി ഹൗസിലെ ഖാലിദ് – ഫമീദ ദമ്പതികളുടെ മകനായ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. ഏപ്രിൽ 20 ന് രാവിലെ 8.30 ന് ഉപ്പള, കുക്കാർ ദേശീയ പാതയിലാണ് അപകടം. മംഗളൂരുവിലെ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടയിൽ ദേശീയ പാത നിർമ്മാണത്തിനായി വെള്ളവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യൂസഫ് കൈഫ് മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങൾ: കാസി ഫ് , ലിയ, ലിബ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page