ടര്‍ബോ’ ജോസ് ലുക്കില്‍ മമ്മൂട്ടിയെത്തി; പൊതിഞ്ഞ് ആരാധകര്‍

കൊച്ചി: പതിവ് മുടക്കാതെ നടന്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എറണാകുളം, വൈറ്റില പൊന്നുരുന്നി യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് താരം എത്തിയത്. താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും. മമ്മൂട്ടിയെത്തുന്നതറിഞ്ഞ് മാധ്യമപ്പട തന്നെ ബൂത്തിന് സമീപമെത്തിയിരുന്നു. വോട്ട് ചെയ്തതിന് ശേഷം താരം പ്രതികരിക്കാന്‍ താരം നിന്നെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അടക്കം തിക്കും തിരക്കും കാരണം പ്രതികരക്കാതെ പോവുകയായിരുന്നു. ശ്രീനിവാസനും കുടുംബമൊത്താണ് വോട്ടുചെയ്യാനെത്തിയത്. മലയാള സിനിമ മേഖലയില്‍ നിന്ന് ഒട്ടുമിക്ക താരങ്ങളും ഉച്ചയ്ക്ക് മുന്‍പ് തന്നെ അവരവരുടെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page