സംസ്ഥാനത്ത്‌ വോട്ടിങിനിടെ കുഴഞ്ഞു വീണ് മരിച്ചത് നാലുപേര്‍

വോട്ടെടുപ്പു ദിവസം നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധീഖാണ്(63) മരിച്ചത്. കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16 ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റും കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ സ്വദേശി അനീസ് മുഹമ്മദാ(66)ണ് മരിച്ചത്. അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അല്‍പ നേരം ഇവിടെ വോട്ടിങ് നിര്‍ത്തിവച്ചു. ആലപ്പുഴയില്‍ വോട്ട് കഴിഞ്ഞുപോയ വയോധികനും മരിച്ചു. ആലപ്പുഴ കാക്കാഴം തെക്ക്മുറി സ്വദേശി സോമരാജനാണ് (76) മരിച്ചത്. അരമണിക്കൂറോളം ക്യൂവില്‍ കാത്തുനിന്നതിനുശേഷമാണ് സോമരാജന്‍ വോട്ട് ചെയ്തത്. തുടര്‍ന്ന് മകനോടൊപ്പം ഓട്ടോയിലേക്ക് കയറുമ്പോഴാണ് കുഴഞ്ഞുവീണത്. ഒറ്റപ്പാലത്ത് വാണി വിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. ക്യൂ നിന്ന് വോട്ട് ചെയ്ത് പുറത്തിറങ്ങുന്നതിനിടയിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page