കാസര്‍കോട്ട് വോട്ടിങിലും വാശി; സീറ്റ് നിലനിര്‍ത്താനും തിരിച്ച് പിടിക്കാനും

കാസര്‍കോട്: ഒരുമാസത്തിലധികം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് വീറും വാശിയും ഇന്നു രാവിലെ നടന്ന വോട്ടിങ്ങിലും തെളിഞ്ഞുനിന്നു. സംസ്ഥാന പിറവിക്ക് ശേഷം നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 12 ലും കാസര്‍കോട് ലോക്‌സഭാ മണ്ഡലം ഇടതിനൊപ്പമായിരുന്നു. 1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, തുടര്‍ച്ചയായി നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ കെ ഗോപാലിനൊപ്പം കാസര്‍കോട് നിന്നു. തുടര്‍ന്ന് മൂന്നുതവണ എം രാമണ്ണറൈ കാസര്‍കോട് എംപിയായി. അതിനുശേഷം മൂന്ന് തവണ ടി ഗോവിന്ദനും 3 തവണ പി കരുണാകരനും കാസര്‍കോടിനെ പ്രതിനിധീകരിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍ രണ്ടു തവണയും ഐ രാമറൈ ഒരുതവണയും നിലവിലെ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും കാസര്‍കോട് നിന്ന് വിജയിച്ചു. രാജ്‌മോഹന്റെ രണ്ടാം ഊഴത്തില്‍ കാസര്‍കോട് ആരെ സ്വീകരിക്കുമെന്ന് കാണാനിരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page