വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് കുഴഞ്ഞുവീണ് മരിച്ചത് 9 പേർ; വില്ലനായത് വേനൽചൂടോ ?

ഇക്കുറി വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഒൻപതു പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. വളരെ സമയം ക്യൂ നിന്ന് തളർന്നവരാണ് മരിച്ചവരിൽ ഏറെയും. കടുത്ത ചൂടും തളർച്ചയ്ക്ക് കാരണമായതായാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ചൂട് വർദ്ധിച്ച പാലക്കാട് ജില്ലയിൽ രണ്ടുപേരാണ് മരണപ്പെട്ടത്. പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ശബരി ആണ് മരിച്ചത്. പാലക്കാട് തേൻകുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ ശബരി കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് പുതുശേരിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് മരിച്ചത്. തേൻകുറിശ്ശി
ചുനങ്ങാടിൽ വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങിയതിന് പിന്നാലെ ചുനങ്ങാട് സ്വദേശി ചന്ദ്രൻ മരണപ്പെട്ടു. വാണിവിലാസിനി ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.
കോഴിക്കോട് വോട്ട് ചെയ്യാനെത്തിയ 65 വയസുകാരി വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൻ മാമിയും മരിച്ചു.
വളയം യു.പി സ്‌കൂളിൽ 3.45ഓടെയായിരുന്നു സംഭവം. ആണ് മരിച്ചത്. ജില്ലയിൽ കുറ്റിച്ചിറ സ്‌കൂളിൽ വച്ച് റിട്ട. കെ.എസ്ഇബി എൻജീനിയർ അനീസ് അഹമ്മദും കുഴഞ്ഞു വീണ് മരിച്ചിരുന്നു.
മലപ്പുറത്ത് വോട്ട് ചെയ്ത ശേഷം നിറമരൂർ സ്വദേശിയായ 65കാരൻ സിദ്ധിഖ് മൗലവിയും മരിച്ചു. നിറമരുതൂർ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു. ആലപ്പുഴ കാക്കാഴത്തും വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. 82കാരനായ സോമരാജൻ ആണ് മരിച്ചത്. തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) കുഴഞ്ഞുവീണ് മരിച്ചു. ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വിമേഷിന് വോട്ട് ചെയ്യാനായത്. ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page