ഇ.പിയുടെ വീട്ടില്‍ ജാവദേക്കര്‍ പോയത് ചായ കുടിക്കാനാണോ എന്ന് കെ. സുധാകരന്‍

കണ്ണൂര്‍: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ വീട്ടിലേക്ക് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പോയത് ചായ കുടിക്കാനോയെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ ചോദിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ഈ ചോദ്യം ഉന്നയിച്ചത്. എല്ലാവര്‍ക്കും പോകാന്‍ ഇ.പി ജയരാജന്റെ വീടെന്താ ചായക്കടയാണോ? അല്ലെന്നാണ് ഞാന്‍ കരുതുന്നത്. മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പ് കൊണ്ടാണ് ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നത്-സുധാകരന്‍ പറഞ്ഞു.

ഇപി ജയരാജന് ജാഗ്രത കുറവ് സംഭവിച്ചു; പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയന്‍ പറഞ്ഞു. ഇത്തരക്കാരുമായി പരിയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതായിരുന്നു.സഖാവ് ജയരാജന്‍ …

ജാവദേക്കറെ കണ്ടിരുന്നതായി ഇ.പി; വിവാദം കത്തുന്നു

കണ്ണൂര്‍: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടതായി ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ സ്ഥിരീകരണം. തിരുവനന്തപുരം ആക്കുളത്തുള്ള മകന്റെ വീട്ടില്‍ വെച്ചാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. വ്യക്തപരമായ കൂടിക്കാഴ്ചയായിരുന്നു. രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നില്ല-അരോളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടന്നു. പ്രകാശ് ജാവദേക്കര്‍ കാണാന്‍ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ …

കല്യാണത്തിന് തയ്യാറായില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു

ബംഗളൂരു: വിവാഹബന്ധത്തിന് തയ്യാറാകാത്ത വിരോധം മൂലമാണെന്ന് പറയുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കാമുകിയെ തട്ടിക്കൊണ്ടു പോയി കാമുകനും സഹോദരനും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്തു. പ്രതികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തതോടെയാണ് പീഡനവിവരം ലോകം അറിഞ്ഞത്. ഏപ്രില്‍ 20ന് ആണ് കേസിനാസ്പദമായ സംഭവം. നോര്‍ത്ത് കര്‍ണ്ണാടക സ്വദേശിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പേയിംഗ് ഗസ്റ്റാണ് യുവതി. ഇതിനിടയില്‍ ഒരാളുമായി പ്രണയത്തിലായി. കാമുകന്‍ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ചതോടെ ബന്ധം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇതിലുള്ള വിരോധത്തില്‍ കാമുകനും സഹോദരനും …

പ്രചരണ രംഗത്തെ ചൂടും ആവേശവും അതിലും ശക്തമായി വോട്ടിംഗിലും

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ് തുടരുന്നു.രാവിലെ ഏഴുമണിക്ക് വോട്ടിംഗ് ആരംഭിച്ചതിനു വരെ മുമ്പു തന്നെ മിക്ക ബൂത്തിലും വന്‍ ക്യൂ പ്രകടമായിരുന്നു. ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളില്‍ ശരാശരി 12 ശതമാനത്തോളം സമ്മതിദായകര്‍ വോട്ടവകാശം വിനിയോഗിച്ചു. കനത്ത ചൂടിനു മുമ്പ് വോട്ടു ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സമ്മതിദായകര്‍. സൂര്യതാപത്തില്‍ നിന്ന് വോട്ടര്‍മാരെ സഹായിക്കാന്‍ മിക്ക ബൂത്തുകളിലും പന്തലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൃദ്ധരായ വോട്ടര്‍മാര്‍ക്കും വിശിഷ്ടാംഗര്‍ക്കും ട്രാന്‍സ്‌ജെന്റര്‍മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിഷ്പക്ഷവും സമാധാനപരവുമായി വോട്ടു ചെയ്യുന്നതിനു കേന്ദ്രസേനയുള്‍പ്പെടെ …

വോട്ട് ചെയ്ത് ബൂത്തിന് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കോട്: വോട്ട് ചെയ്ത് ബൂത്തിന് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം വാണി വിലാസിനി സ്വദേശി ചന്ദ്രന്‍ (68)ആണ് മരിച്ചത്. രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു ഇയാള്‍. ഏഴര മണിയോടെ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ചന്ദ്രനെ ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടു ചെയ്യാറുള്ളയാളാണ് ചന്ദ്രന്‍.

കല്ല്യാണവേഷത്തില്‍ സുജിത എത്തിയത് ബൂത്തിലേക്ക്; മടങ്ങിയത് കതിര്‍മണ്ഡപത്തിലേക്കും

കാസര്‍കോട്: കല്ല്യാണവേഷത്തില്‍ സുജിത യു.എം എത്തിയത് ബൂത്തിലേക്ക്. ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ മടങ്ങിയത് കതിര്‍മണ്ഡപത്തിലേക്ക്. അഗല്‍പ്പാടി സ്വദേശികളായ പുരുഷു-ജയന്തി ദമ്പതികളുടെ മകളാണ് സുജിത. കര്‍ണ്ണാടക, പുത്തൂര്‍, നരിമൊഗര്‍ സ്വദേശി സന്തോഷുമായുള്ള കല്ല്യാണം ഏപ്രില്‍ 26ന് നടത്താന്‍ നേരത്തെ നിശ്ചയിച്ചതാണ്. അതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇതേ തീയതിയില്‍ നടത്താനുള്ള പ്രഖ്യാപനം വന്നത്. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ കല്യാണം നടത്താനുള്ള ഒരുക്കങ്ങളുമായി വധൂ-വരന്മാരുടെ വീട്ടുകാര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇന്ന് പുത്തൂരില്‍ വെച്ചാണ് …

ആദ്യ ഒന്നരമണിക്കൂർ പിന്നിട്ടപ്പോൾ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ 6.02 ശതമാനം വോട്ട് രേഖപ്പെടുത്തി; സ്ഥാനാർത്ഥികളും ജനപ്രതിനിധികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

കാസർകോട് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ ഒന്നരമണിക്കൂർ പിന്നിട്ടപ്പോൾ 6.02 ശതമാനം വോട്ട് രേഖപ്പെടുത്തി. പയ്യന്നൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്തത്. ഇവിടെ പോളിംഗ് ശതമാനം 7.86 ആണ്. മറ്റു മണ്ഡലങ്ങളിൽ, മഞ്ചേശ്വരം (5.35%), കാസർകോട് മണ്ഡലം(5.49), ഉദുമ മണ്ഡലം (5.61), കാഞ്ഞങ്ങാട് മണ്ഡലം(5.56), തൃക്കരിപ്പൂർ മണ്ഡലം(5.82), കല്യാശ്ശേരി മണ്ഡലം( 6.75). സ്ഥാനാർത്ഥികളും ജനപ്രതിനിധികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ ഭാര്യക്കൊപ്പം പടന്നക്കാട് എസ് …

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; മിക്ക ബൂത്തുകളിലും രാവിലെ മുതൽ തന്നെ തിരക്ക്; പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി, വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, പത്തനംതിട്ടയിലെ എൽ ഡി എഫ് …

കള്ളവോട്ട് ഇനി നടക്കില്ല; എല്ലാം ക്യാമറ കാണുന്നുണ്ട്

കാസർകോട്: വ്യാപകമായ കള്ളവോട്ട് ഇനി നടക്കില്ല. തി രഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ് കാസ്‌റ്റിങ് സംവിധാനം സജ്‌ജമാക്കി. വോട്ട് രേഖപ്പെടുത്തു ന്നത് ഒഴികെയുള്ള കാര്യങ്ങൾ ചി ത്രീകരിക്കും. കള്ളവോട്ടടക്കമുള്ള തടയാനാണു നടപടി. കലക്ടറേറ്റ് കോംപൗണ്ടിലെ എൽഎസ്‌ജിഡി ഓഫിസിലാണ് നിരീക്ഷണ ക്രമീകരണങ്ങൾ കൺട്രോൾ റൂമിൽ 43 ഇഞ്ച് വലുപ്പമുള്ള 14 സ്ക്രീനുകളും 90 ലാപ്ടോപ്പുകളും സജ്‌ജമാക്കിയിട്ടുണ്ട്. വെബ്കാസ്‌റ്റിങ് തടസ്സപ്പെടുന്നില്ല എന്നുറപ്പാക്കാൻ 90 ഉദ്യോഗ സ്‌ഥരുണ്ടാകും. ഒരാൾ 16 ബൂത്തുകൾ നിരീക്ഷിക്കണം. ശബ്ദം ഉൾപ്പെടെ …

ഇന്ന് വിധിയെഴുത്ത്; കേരളം പോളിംഗ് ബൂത്തിലേക്ക്; വിജയ പ്രതീക്ഷകളിൽ മുന്നണികൾ

ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തില്‍ കേരളം ഇന്ന് ബൂത്തിലേക്ക്. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാര്‍ക്കായി ഇരുപത്തയ്യായിരത്തിലധികം ബൂത്തുകള്‍ സജ്ജമാക്കി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെ സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. നാല്‍പ്പത് ദിവസം നീണ്ട പ്രചാരണം ആവേശത്തോടെ അവസാനിപ്പിച്ച ശേഷം, വിട്ടുപോയതെല്ലാം പൂരിപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരുന്നു ഇന്നലെ സ്ഥാനാര്‍ഥികളും മുന്നണികളും. അതേസമയം ജയം ഉറപ്പെന്ന് എല്ലാവരും അവകാശപ്പെടുമ്പോളും നെഞ്ചിടിപ്പിനും ആകാംക്ഷയ്ക്കും ഒരു കുറവുമില്ല.ഇന്നലെ രാവിലെ തുടങ്ങിയ …

ദേശീയപാത നീലേശ്വരത്ത് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു; ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

കാസർകോട്: ദേശീയ പാതയിലെ നീലേശ്വരം പാലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി പുതിയ പാലത്തിൻ്റെ നിർമാണം നടക്കുന്നതിനിടെയാണ് പാലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്‌ന്നത്. നിടുങ്കണ്ട വളവിറങ്ങി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് അപകടാവസ്ഥ. ഇതേ തുടർന്ന് ഇവിടെ ട്രാഫിക് കോൺ സ്ഥാപിച്ച് കയർ കെട്ടിയിട്ടുണ്ട്. ഭാരവണ്ടികൾ കടന്നുപോയാൽ മൊത്തം ഇടിഞ്ഞു താഴ്ന്നേക്കുമെന്ന ആശങ്കയുണ്ട്. വിവരത്തെ തുടർന്ന് നീലേശ്വരം പൊലീസ് എത്തി. ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ …

തൃശൂര്‍ തരണം, പകരം ലാവ്‌ലിന്‍ കേസ് ഒഴിവാക്കാം; സിപിഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ടിജി നന്ദകുമാര്‍

ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ എല്‍ഡിഎഫിന്റെ സഹായം തേടിയെന്ന് ടി.ജി നന്ദകുമാര്‍.അതിനുവേണ്ടി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ജാവദേക്കര്‍ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തി. ലാവ്ലിന്‍ കേസ് ഒത്തു തീര്‍പ്പാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും ടി ജി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇപി ജയരാജന്‍ ഇത് നിരസിച്ചെന്നും ടിജി നന്ദകുമാര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിലും വാഗ്ദാനം നല്‍കിയെങ്കിലും ഇപി സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.കൂടാതെ കെ സുധാകരനും പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ബിജെപിയിലേക്ക് പോകാന്‍ …

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാന്‍ ശ്രമം; കേരളം സുരക്ഷിതമെന്ന് പറഞ്ഞ വ്‌ലോഗര്‍ക്ക് നേരെയാണ് അതിക്രമം

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാന്‍ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശിയാണ് ചുംബിക്കാന്‍ ശ്രമിച്ചത്. ഇംഗ്ലണ്ടില്‍ നിന്നുള്ള വ്‌ലോഗര്‍ക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങള്‍ തിരക്കുന്നതിനിടയില്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന മക്കന്‍സി, കീനന്‍ എന്നിവര്‍ക്കു നേരെയാണ് അതിക്രമമുണ്ടായത്.പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് യാത്രകള്‍ ചെയ്ത് വ്‌ളോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡില്‍ വിദേശ ദമ്പതികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ …

കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നിന്ന് രോഗിയെയും കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പെട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ജില്ലാ ആശുപത്രിയില്‍ നിന്നു രോഗിയെയും കൊണ്ട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ടാര്‍ ഒഴിച്ചു വച്ച ഭാഗത്ത് തെന്നി നീങ്ങി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. തൂങ്ങിമരിക്കാന്‍ ശ്രമിച്ച പെരിയങ്ങാനം സ്വദേശിയാണ് ആംബുലന്‍സിലുണ്ടായിരുന്നത്. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ പരിയാരത്തേക്ക് കൊണ്ടുപോയി.

പുല്ലൂര്‍ ഹരിപുരം സ്വദേശിയായ യുവാവ് വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പയ്യന്നൂര്‍: പയ്യന്നൂരിലെ ഡയാലിസിസ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവാവിനെ വാടക വീട്ടിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് പുല്ലൂര്‍ ഹരിപുരം എടുമുണ്ട സ്വദേശിയും മമ്പലം സുരഭി നഗറില്‍ വാടക വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന ടി.എസ് അജി(22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറര മണിയോടെയാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ടി.ജി.ഷാജിയുടെയും സുഗതയുടേയും മകനാണ്. സഹോദരന്‍. അഭിന്‍(ബി.എസ്.സി. നഴ്സിംഗ് വിദ്യാര്‍ത്ഥി ബംഗളൂരു). പയ്യന്നൂര്‍ പൊലീസ് മൃതദേഹം …

ഇ.പി ജയരാജന്‍ ബി.ജെ.പിയിലേക്കോ? തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരന്‍

ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെയായിരുന്നു ചര്‍ച്ച. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.പാര്‍ട്ടിയില്‍ ഇപി ജയരാജന്‍ അസ്വസ്ഥനാണ്. ഗള്‍ഫില്‍ വെച്ചാണ് ഇപി, ബിജെപിയുമായി ചര്‍ച്ചനടത്തിയത്. സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിന്‍വലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദന്‍ …

ഇളയരാജയ്ക്ക് തിരിച്ചടി; വരികളില്ലാതെ ഗാനമുണ്ടോ? സംഗീതം നല്‍കിയ പാട്ടുകള്‍ക്കുമേലുള്ള അവകാശം സംഗീതസംവിധായകന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി

ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളില്ല. അതിനാല്‍ ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നു ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇളയരാജ ഈണം നല്‍കിയ 4500 ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീത കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാ നിര്‍മാതാക്കളില്‍നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് …