നടന്‍ മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു; സംവിധായകന്‍ ജയരാജിന്റെ സിനിമകളിലൂടെ പ്രശസ്തനായി

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ (74)അന്തരിച്ചു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന്‍ ജയരാജുമായുള്ള ബന്ധമാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. ഏറെ പ്രശസ്തമായ കായംകുളം കൊച്ചുണ്ണി ഉള്‍പ്പടെയുള്ള സീരിയലുകളിലും അഭിനയിച്ചു. പ്രവാസകാലത്ത് അബുദബി മലയാളി അസോസിയേഷനുമായി സഹകരിച്ച് ധാരാളം നാടകങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണന്‍ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. തൃത്താല ഹൈസ്‌കൂളിലെ മുന്‍ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്‍, അപര്‍ണ. മരുമക്കള്‍: സമര്‍ജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം).
സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page