എം.വി.ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും സി പി എം ജില്ലാ സെക്രട്ടറി

കാസർക്കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും ചുമതലയേറ്റു .ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്നാണ് അദ്ദേഹം തൽക്കാലത്തേക്ക്പ്രസ്തുത സ്ഥാനം ഒഴിഞ്ഞിരുന്നത്. പകരം സി.എച്ച് കുഞ്ഞമ്പുവിനായിരുന്നു സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്. ഇന്നു ചേർന്ന ജില്ലാ കമ്മറ്റി യോഗ തീരുമാനപ്രകാരമാണ് എം.വി. ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും സെക്രട്ടറി സ്ഥാനത്ത് എത്തിയത്. തെരഞ്ഞെടുപ്പ് അവലോകനവും യോഗത്തിൽ ഉണ്ടായി. ബൂത്തുകളിൽ നിന്നു ലഭിച്ച കണക്കുകൾ പ്രകാരം ഇടതുമുന്നണി സ്ഥാനാർത്ഥി മികച്ച വിജയം നേടുമെന്നും യോഗം വിലയിരുത്തി.

കുഞ്ഞുങ്ങളോട് ക്രൂരതഅരുത്;നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നു എറിഞ്ഞു കൊന്ന സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഏറണാകുളം: പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നു റോഡിലേക്ക് എറിഞ്ഞു കൊന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേതയാ കേസെടുത്തു. സംഭവസ്ഥലം സന്ദർശിച്ച ശേഷം ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് പനമ്പള്ളി നഗറിൽ വെള്ളിയാഴ്ച്ച പുലർച്ചെ ഉണ്ടായത്. കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്തവർ ക്രൂരത കാണിക്കരുത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി അമ്മത്തൊട്ടിൽ, ചിൽഡ്രൻസ് ഹോം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുണ്ട്. ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ തയ്യാറാകണം – …

കാസർകോട്ടേക്ക് കർണ്ണാടക മദ്യം ഒഴുകുന്നു

കാസർകോട്: കർണാടകയിൽ മാത്രം വില്പനാധികാരമുള്ള പാക്കറ്റ് മദ്യം കാസർകോട്ടേക്ക് ഒഴുകുന്നു. പ്രസ്തുത മദ്യം അമിതമായി കഴിച്ച് രണ്ടു പേർ മരിച്ചു. കാസർകോട്ട് വർഷങ്ങളായി താമസിച്ച് കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന രണ്ടു പേരാണ് തുടർച്ചയായ രണ്ടു ദിവസങ്ങളിൽ മരണപ്പെട്ടത്. കർണ്ണാടക പാക്കറ്റ് മദ്യത്തിന്റെ കടത്ത് തടയാൻ എക്സൈസ് അധികൃതർ റെയ്ഡ് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യം കാണുന്നില്ലെന്നു പരക്കെ ആക്ഷേപമുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ മദ്യം എത്തിക്കുന്നതിനു ഏജന്റുമാരും അവരുടേതായ ശൃംഖലയും ശക്തമാണെന്നും ആക്ഷേപമുണ്ട്

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 മെയ് 03 മുതൽ മെയ് 07 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ …

ടിപ്പര്‍ ലോറി ഡ്രൈവര്‍ കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ടിപ്പര്‍ലോറി ഡ്രൈവറെ കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, കൊളത്തൂര്‍ സ്വദേശി രാമചന്ദ്ര(42)നെയാണ് വെള്ളിയാഴ്ച മൈലാട്ടിയിലെ ഒരു കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ മുത്തുനായര്‍-ജാനകിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കുഞ്ഞമ്പു, ജനാര്‍ദ്ദനന്‍, ശ്രീധരന്‍, മണികണ്ഠന്‍, ദേവകി, രോഹിണി, സാവിത്രി, തങ്കമണി.

പരവനടുക്കത്തെ കുട്ടികള്‍ പറന്നു; കൊച്ചിയിലെ ആകാശകാഴ്ച നുകര്‍ന്ന്

കാസര്‍കോട്: ജി എച്ച് എസ് എസ് ചെമ്മനാട്, പരവനടുക്കം എയര്‍ വിംഗ് എന്‍ സി സി കേഡറ്റുകള്‍ ഫ്‌ളയിങ് പരിശീലനം പൂര്‍ത്തീകരിച്ചു. എറണാകുളം കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ നടന്നു കൊണ്ടിരിക്കുന്ന എന്‍ സി സി യുടെ വാര്‍ഷിക ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കുന്ന 46 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 10 കേഡറ്റുകള്‍ക്കാണ് കൊച്ചിന്‍ നേവല്‍ ബേസില്‍ വച്ച് പറക്കല്‍ പരിശീലനം നല്‍കിയത്.എയര്‍ വിംഗ് എന്‍ സി സി യുടെ ഫ്‌ളയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെന്‍ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റില്‍ ആണ് …

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം: കൊല നടന്നത് പിറന്ന് വീണ് മൂന്ന് മണിക്കൂറിനകം; കൃത്യം ചെയ്തത് പീഡനത്തിന് ഇരയായ യുവതി

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിനു സമീപത്ത് നവജാതശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ബലാത്സംഗത്തിനിരയായ 23 വയസ്സുള്ള യുവതിയാണ് ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ മൂന്നു മണിക്കൂറിനകം ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മാതാപിതാക്കളും യുവതിയുമാണ് ഫ്‌ളാറ്റില്‍ താമസം. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. മകളും ഇതേ മൊഴി തന്നെയാണ് പൊലീസിന് നല്‍കിയത്. പെട്ടന്നുണ്ടായ പരിഭ്രമത്തിലാണ് കുഞ്ഞിനെ കവറിലാക്കി പുറത്തേക്കെറിഞ്ഞതെന്നും …

യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി സദാചാര ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച സദാചാര ഗുണ്ടാ സംഘാംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, പൂക്കോട്, ദാറുല്‍ സലിമിലെ മുഹമ്മദ് സിനാന്‍ (18), മമ്പറം, പറമ്പായി, കുരുവോലില്‍ അലീഫ് ഹൗസില്‍ കെ. മുഹമ്മദ് സഹദ് (24), ഒരു പതിനേഴുകാരന്‍ എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.തലശ്ശേരി നെട്ടൂരിലെ മണക്കബറാത്ത് മുഹമ്മദ് ഷെഫീഖ് (22) ആണ് ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച വൈകുന്നേരം തലശ്ശേരി ഇല്ലിക്കുന്നില്‍ വെച്ചാണ് ഒരു സംഘം …

പതിനാറുകാരിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പല തവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പഴയങ്ങാടി മാട്ടൂര്‍ സ്വദേശി മോന്‍സി റോഷ(24)നെയാണ് പഴയങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനന്തകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27നും അതിന് മുമ്പുള്ള ഏതാനും ദിവസങ്ങളിലുമാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം മനസ്സിലാക്കിയ റോഷന്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ മാനസിക വിഷമത്തിലായ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് …

കടുത്ത ചൂടും അമിത മദ്യപാനവും; കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം, ഇന്ന് മരിച്ചത് കര്‍ണാടക സ്വദേശി

കടുത്ത ചൂടും അമിത മദ്യപാനവും; കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം, ഇന്ന് മരിച്ചത് കര്‍ണാടക സ്വദേശികാസര്‍കോട്: കടുത്ത ചൂടും അമിത മദ്യപാനവും;’കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം. കര്‍ണ്ണാടക, ഹാരിപ്പനഹള്ളി സ്വദേശി രുദ്രേഷ് നായിക്(30)ആണ് ഇന്ന് രാവിലെ ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്. ഒന്‍പത് വര്‍ഷമായി കാസര്‍കോട്ട് താമസിച്ച് കൂലിപ്പണിയെടുത്ത് വരികയായിരുന്നു ഇദ്ദേഹം. ഇന്നലെ പണിക്ക് പോകാതെ രാവിലെ മുതല്‍ മദ്യപിക്കുകയായിരുന്നു ഇയാള്‍ എന്ന് സഹതൊഴിലാളികള്‍ പറഞ്ഞു. മറ്റുള്ളവരെല്ലാം ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്നു രുദ്രേഷ്. ഭക്ഷണം …

ഫലം വരും മുമ്പെ വിജയം ഉറപ്പിച്ച് വിജയരാഘവന്റെ ഫ്‌ളക്‌സ്!

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഇനിയും ഒരു മാസം ബാക്കിയിരിക്കെ വിജയം ഉറപ്പിച്ച് വിജയരാഘവന്റെ ഫ്‌ളക്‌സ് ബോര്‍ഡ്. സിപിഎം ഉപ്പുകുളം ബ്രാഞ്ച് കമ്മിറ്റിയാണ് പൊന്‍പാറയിലുള്ള പാര്‍ട്ടി ഓഫീസ് പരിസരത്ത് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ്‌ബോര്‍ഡ് ഉയര്‍ത്തിയത്. ‘ഉറപ്പാണ് പാലക്കാട്’ എന്ന തലക്കെട്ടിലുള്ളതാണ് ബോര്‍ഡ്.നേരത്തെ ‘നിയുക്ത എം.പിക്ക് അഭിവാദ്യങ്ങള്‍’ എന്ന് എഴുതി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് പൊലീസ് നീക്കം ചെയ്തിരുന്നു.കോണ്‍ഗ്രസിലെ പി.കെ ശ്രീകണ്ഠനാണ് പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. 2019ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം.ബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.കെ …

വൈദ്യുതി പ്രതിസന്ധി രൂക്ഷം; മലബാര്‍ മേഖലയില്‍ വൈദ്യുതി നിയന്ത്രണത്തിന് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി രൂക്ഷമായി തുടരുന്നത് കണക്കിലെടുത്ത് കടുത്ത നടപടിക്കൊരുങ്ങി കെഎസ്ഇബി. ഇപ്പോഴത്തെ പ്രതിസന്ധി നേരിടുന്നതിന് പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. പ്രതിസന്ധി നേരിടുന്നത് മേഖല തിരിച്ചു കൊണ്ടുള്ള നിയന്ത്രണത്തിനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. നിയന്ത്രണം സംബന്ധിച്ച് ഉടന്‍ തന്നെ സെര്‍ക്യുലര്‍ ഇറക്കും. മലബാര്‍ മേഖലയിലായിരിക്കും ആദ്യഘട്ടത്തില്‍ നിയന്ത്രണം വരികയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.കൂടുതല്‍ വൈദ്യുതി ഉപയോഗം വരുന്ന ട്രാന്‍സ്‌ഫോര്‍മറുകളുടെ ചാര്‍ട്ട് തയ്യാറാക്കാന്‍ ചീഫ്. എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് ലഭിക്കുന്ന റിപ്പോര്‍ട്ട് …

റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അധ്യാപകന്‍ മരിച്ച നിലയില്‍

കൊല്ലം: കൊട്ടരക്കര, കലയപുരത്ത് അധ്യാപകനെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട, അങ്ങാടിക്കാല്‍ എസ്എന്‍വി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ അടൂര്‍, പറക്കോട് സ്വദേശി ആര്‍. മണികണ്ഠന്‍ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വ്യാഴാഴ്ച ഉച്ച മുതല്‍ എംസിറോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. രാത്രി സമയം ഏറെ വൈകിയിട്ടും കാര്‍ എടുക്കാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ പരിശോധിച്ചപ്പോഴാണ് അകത്ത് ഒരാളെ മരിച്ചു കിടക്കുന്നത് കണ്ടത്. പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി …

ഭാര്യയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചത് പൊല്ലാപ്പായി; യുവാവിന് അടിയേറ്റു

കാസര്‍കോട്: ഭാര്യയുടെ ഫോണ്‍നമ്പര്‍ ചോദിച്ചത് പൊല്ലാപ്പായി. പ്രകോപിതനായ ഭര്‍ത്താവ് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചെന്നഗോളിയിലാണ് സംഭവം. പരാതിക്കാരനും പ്രതിയും അയല്‍ക്കാരാണ്. പ്രതിയായ യുവാവ് അയല്‍ക്കാരന്റെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് പ്രകോപിതനായെത്തി ഫോണ്‍ നമ്പര്‍ ചോദിച്ച യുവാവിനെ പൊതിരെ തല്ലുകയായിരുന്നുവത്രെ.

തന്റെ ഭാവി മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല; പീഡനക്കേസില്‍ ജോത്സ്യന്‍ അറസ്റ്റില്‍

മംഗ്‌ളൂരു: വാസ്തു സംബന്ധമായ സംശയം ചോദിക്കാന്‍ പിതാവിനൊപ്പം എത്തിയ പതിനെട്ടുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ബ്രഹ്‌മാവര്‍, മട്പാടി സ്വദേശി അനന്തനായികി(51)നെയാണ് ബ്രഹ്‌മാവര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെയാണ് സംഭവം. ജോത്സ്യനായ അനന്തനായക് അറിയപ്പെടുന്ന വാസ്തുശില്‍പിയും ജലസ്രോതസുകള്‍ നിര്‍ണ്ണയിച്ചുകൊടുക്കുന്ന ആളുമാണ്. 12 വര്‍ഷമായി ബ്രഹ്‌മാവര്‍ ബസ്സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ് ഇയാള്‍ തന്റെ ജോലികള്‍ ചെയ്തിരുന്നത്. സംഭവദിവസം പിതാവും മകനും വാസ്തു സംബന്ധമായ സംശയദൂരീകരണത്തിനായി അനന്തനായികിന്റെ മുറിയിലെത്തിയതായിരുന്നു. കാര്യങ്ങളെല്ലാം ചോദിച്ച് …

കൊച്ചിയിൽ അരും കൊല; റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; എറിഞ്ഞു കൊന്നതായി സംശയം !

കൊച്ചിയിൽ നവജാതശിശുവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്മെന്റിനു സമീപത്താണ് മൃതദേഹം കണ്ടത്. കുട്ടിയെ അപ്പാർട്ട്മെന്റിൽ നിന്നും താഴേക്ക് എറിഞ്ഞു കൊന്നതായാണ് സംശയം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സി.സി.ടി.വിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് …

യുവതിയുടെ കൈപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമം; മീന്‍വില്‍പ്പനക്കാരനെതിരെ കേസ്

കാസര്‍കോട്: വാഹനത്തില്‍ മീന്‍വില്‍പ്പനയ്‌ക്കെത്തി യുവതിയുടെ കൈപിടിച്ച് വലിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതി പ്രകാരം കര്‍ണ്ണാടക സ്വദേശിയായ മീന്‍വില്‍പ്പനക്കാരന്‍ ആഫിസി (35)നെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.ഏപ്രില്‍ 29ന് ഉണ്ടായ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.വാഹനത്തിലെത്തി ദേലംപാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മീന്‍ വില്‍പ്പന നടത്തുന്ന ആളാണ് ആഫിസ്. ഏപ്രില്‍ 29ന് മീനുമായി എത്തിയ ഇയാള്‍ യുവതിയുടെ കൈപിടിച്ച് വലിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബദിയടുക്കയില്‍ സിപിഎം പ്രവര്‍ത്തകനു നേരെ നരഹത്യാശ്രമം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബിജെപിയില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നതിലുള്ള വിരോധമാണെന്ന് പറയുന്നു യുവാവിന് നേരെ നരഹത്യക്ക് ശ്രമം. പൈക്ക, അര്‍ളടുക്കത്തെ കൃഷ്ണ (48)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം. കൃഷ്ണന്റെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകരായ ഗിരീഷ്, വിശ്വനാഥ് എന്നിവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.