റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അധ്യാപകന്‍ മരിച്ച നിലയില്‍

കൊല്ലം: കൊട്ടരക്കര, കലയപുരത്ത് അധ്യാപകനെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട, അങ്ങാടിക്കാല്‍ എസ്എന്‍വി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ അടൂര്‍, പറക്കോട് സ്വദേശി ആര്‍. മണികണ്ഠന്‍ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വ്യാഴാഴ്ച ഉച്ച മുതല്‍ എംസിറോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. രാത്രി സമയം ഏറെ വൈകിയിട്ടും കാര്‍ എടുക്കാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ പരിശോധിച്ചപ്പോഴാണ് അകത്ത് ഒരാളെ മരിച്ചു കിടക്കുന്നത് കണ്ടത്. പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി കാര്‍ തുറന്ന് നോക്കിയപ്പോഴാണ് മരണം സ്ഥിരീകരിച്ചതും ആളെ തിരിച്ചറിഞ്ഞതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page