‘ടര്‍ഫില്‍ പരിശീലനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചു; യുവാവിനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: ടര്‍ഫില്‍ കായിക പരിശീലനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചതായി പരാതി. ടര്‍ഫിലെ തൊഴിലാളിക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്തെ റാഹിദി (39)നെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ടര്‍ഫില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്ഥലത്തെത്തിയ റാഹീദ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്. ടര്‍ഫിലെ അറ്റകുറ്റപ്പണികള്‍ക്കുള്ള സഹായിയാണ് പ്രതിയായ റാഹിദ്.

അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം; നഴ്സിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മലയാളികൾ ഏറെ അമ്പരപ്പോടെ ശ്രദ്ധിച്ച ഒരു മരണമായിരുന്നു സൂര്യാ സുരേന്ദ്രന്റെത്. യുകെയിലേക്കുള്ള യാത്രയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ സൂര്യാ സുരേന്ദ്രന്റെ അപ്രതീക്ഷിത മരണത്തിന്റെകാരണം അറിയാതെ കടിച്ചുപോയ അരളിപ്പൂവാണോ? യാഥാർഥ്യമറിയാൻ കേരളം കാത്തിരിക്കുകയാണ്.അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം മരണത്തനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നാലേ കൃത്യവിവരമറിയാനാകൂ.വിമാനംകയറാൻ ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലേക്കു പോകും മുൻപ് സൂര്യ അയൽവീടുകളിൽ യാത്രപറയാൻ പോയിരുന്നു. മടങ്ങിവരുമ്പോൾ അരളിച്ചുവട്ടിൽനിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഇലയിലൊന്ന് അറിയാതെ വായിൽവെച്ചു. പിന്നാലെ പൂവും ചവച്ചിരുന്നു. പെട്ടെന്നു …

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം; തൊഴുത്ത് കത്തി നശിച്ചു, രണ്ട് ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: മൂന്ന് പശുക്കളെ കെട്ടിയിരുന്ന തൊഴുത്ത് കത്തി നശിച്ചു. സംഭവം ഉടന്‍ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ പശുക്കളെ രക്ഷപ്പെടുത്താനായി. തൊഴുത്തു കത്തി നശിച്ചത് മൂലം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.വൊര്‍ക്കാടി, പഞ്ചായത്തിലെ ബാക്രവയല്‍ മൂലയിലെ മഹാബലഷെട്ടിയുടെ തൊഴുത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തൊഴുത്തിലുണ്ടായിരുന്ന മൂന്ന് പശുക്കള്‍ ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് മഹാബലഷെട്ടിയും കുടുംബവും ഉണര്‍ന്നത്. തീ ആളിക്കത്തുന്നത് കണ്ട് ഓടി തൊഴുത്തില്‍ കയറി പശുക്കളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതിനിടയില്‍ അയല്‍വാസികളുമെത്തി. പിന്നീട് …

‘അതിരേത്’ – ഭാഗം-2

ഭാഗം.2 ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്ന കാലം ഒരു തുള്ളിക്കൊരു കുടമെന്നപോലെയാണ് മഴ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നത്.കണ്ണ് മഞ്ഞളിച്ചു പോകുന്ന മിന്നലും കാത് തകര്‍ന്ന് പോകുന്ന ഇടിയും കൂടെയായപ്പോഓലമേഞ്ഞ ആ പഴയ ഷെഡ്ഡ് വീശിയടിക്കുന്ന കാറ്റിനൊപ്പം പറന്ന് പോകുമോയെന്ന പേടിയിലാണ് ഞാനും നാണുവേട്ടനും നേരം വെളുപ്പിച്ചത്. പക്ഷെ അന്ന് കുന്നിന്‍ ചെരുവിലെ നേരം പുലര്‍ന്നത് താഴെ തട്ടിലെ, ഒരു നാട് മുഴുവന്‍ വെള്ളത്തിനടിയിലാണെന്ന വാര്‍ത്ത കേട്ടായിരുന്നു.കേട്ട് കഴിഞ്ഞപ്പോ പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല. നിസ്സഹായരായി നില്‍ക്കുന്ന ഉമ്മയുടെയും പെങ്ങന്മാരുടെയും …

നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം വിവാഹിതയായി, ഗുരുവായൂർ അമ്പലത്തിൽ ലളിതമായ ചടങ്ങിൽ വിവാഹം

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം.താലികെട്ടിന് ശേഷം നിറകണ്ണുകളോടെ മകളെ നോക്കുന്ന ജയറാമിനെ കാണാമായിരുന്നു. സിംപിൾ ലുക്കിലാണ് താരപുത്രി തന്റെ വിവാഹത്തിനായി ഒരുങ്ങിയത്. തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും …

അബ്ദുൽ റഹീമിന്റെ മോചനം; മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം; സ്വരൂപിച്ച പണം ഇതുവരെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടില്ല

പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം അറിയിച്ചു. ഇക്കാര്യം വാദിഭാഗം അഭിഭാഷകൻ മുഖാന്തരം കുട്ടിയുടെ ഉമ്മയും ബന്ധുക്കളും സൗദിയിലെ കോടതിയെ അറിയിച്ചു. കോടതി ഇത് ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റഹീം നിയമസഹായസമിതി അംഗങ്ങൾ പറയുന്നു. മാപ്പപേക്ഷ തേടി പ്രതിഭാഗം വക്കീൽ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് വാദിഭാഗമായ മരിച്ച സൗദി ബാലൻ അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി വിളിച്ചു. …

സഹിക്കാനാവാത്ത വയറുവേദന; സ്കാനിംഗിൽ തടവുകാരന്റെ വയറിൽ കണ്ടെത്തിയത് ചൈനീസ് ഫോൺ; വിഴുങ്ങിയത് 20 ദിവസം മുമ്പ്

സഹിക്കാനാവാത്ത വേദനയെ തുടർന്നാണ് കർണാടക ഷിമോഗ സ്വദേശി പരശുരാം (38) എന്ന തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പരശുരാമിന്റെ വയറ്റിൽ നിന്ന് ഡോക്‌ടർമാർ കണ്ടെടുത്തത് മൊബൈൽ ഫോൺ. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന പ്രതിയാണ് മൊബൈൽ ഫോൺ വിഴുങ്ങിയത്. ഏപ്രിൽ ആദ്യ വാരമാണ് സംഭവം. മോഷ്ടിച്ച മൊബൈൽ പൊലീസ് കണ്ടെത്താതിരിക്കാൻ വിഴുങ്ങുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞതോടെ വയറുവേദന അനുഭവപ്പെട്ടു തുടങ്ങി. ഇതേ തുടർന്ന് ഷിമോഗ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ വയറിനകത്ത് എന്തോ …

പൊലീസ് കേസെടുക്കുന്നില്ല; ബസ് ഡ്രൈവർ യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു; ഒരാഴ്ചയ്ക്കകം റിപോർട്ട് നൽകണം

തിരുവനന്തപുരം കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്‌ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവിൽ പറയുന്നു. മേയ് 9നു തിരുവനന്തപുരത്ത് കമ്മിഷൻ ഓഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മേയർ ആര്യ രാജേന്ദ്രൻ …

ലോക്സഭാ തെരഞ്ഞെടുപ്പ്: സ്പെഷ്യല്‍ പൊലീസിന് പ്രതിഫലം കിട്ടിയില്ല; എന്ന് കിട്ടുമെന്ന് ഉറപ്പുമില്ല

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ പൊലീസായി സേവനം ചെയ്തവര്‍ക്ക് പ്രതിഫലം കിട്ടിയില്ല. സാധാരണ നിലയില്‍ പോളിംഗ് ദിവസം ബൂത്തില്‍ വെച്ച് തന്നെ പ്രതിഫലം നല്‍കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിഫലം നല്‍കിയിട്ടില്ല. പ്രതിഫലത്തിനായി ഓരോ ദിവസവും പൊലീസ് സ്റ്റേഷന്റെ പടികള്‍ കയറിയിറങ്ങുകയാണ് സ്പെഷ്യല്‍ പൊലീസുകാര്‍. ഒരു ദിവസം 1300 രൂപയാണ് സ്പെഷ്യല്‍ പൊലീസിന്റെ വേതനം. രണ്ടുദിവസത്തെ വേതനമാണ് ഓരോരുത്തര്‍ക്കും ലഭിക്കേണ്ടത്. 2600 രൂപ ലഭിക്കേണ്ട സ്ഥാനത്ത് ഒരു രൂപ പോലും …

സമദ് മുട്ടത്തെ സംഘടനാ സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെന്റുചെയ്തു; അച്ചടക്ക നടപടിക്ക് ഇടയാക്കിയത് ഗുരുതരമായ ആരോപണം

കണ്ണൂര്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും, സംസ്ഥാന എക്സിക്യുട്ടീവ് അംഗത്വത്തില്‍ നിന്നും സമദ് മുട്ടത്തെ സസ്‌പെന്റുചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ നിന്നും സമദ് മുട്ടത്തിനെ അന്വേഷണവിധേയമായി നീക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സമസ്തയുടെ മുഖപത്രം വാര്‍ത്ത നല്‍കി. മുട്ടത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സമസ്തയുടെ ആദര്‍ശത്തിനും ധാര്‍മ്മികതക്കും നിരക്കാത്ത പ്രവര്‍ത്തനം നടത്തിയെന്നാണ് …

അമ്പലത്തറ കള്ളനോട്ട് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, അഴിയുമോ കോടികളുടെ രഹസ്യം?

കാസര്‍കോട്: അമ്പലത്തറ, ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ നിരോധിത 2000 രൂപ കള്ളനോട്ട് പിടികൂടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ഇന്‍സ്പെക്ടര്‍ ലിപിന്‍ ആണ് കേസ് അന്വേഷിക്കുന്നത്.2024 മാര്‍ച്ച് 20ന് ആണ് കള്ളനോട്ടുകള്‍ പിടികൂടിയത്. അബ്ദുല്‍ റസാഖിന്റെ വാടകവീട്ടില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കുകളില്‍ കെട്ടിവെച്ച നിലയില്‍ പൂജാമുറിയിലും മറ്റും സൂക്ഷിച്ചുവെച്ചിരുന്ന നോട്ടുകള്‍ പിടികൂടിയത്. 28 മണിക്കൂറോളം …

ഉഷ്ണതരംഗ സാധ്യത: മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

ഉഷ്ണതരംഗ സാധ്യത മുന്നില്‍ കണ്ട് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു. ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് …

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ ആള്‍ മരിച്ചു

കാസര്‍കോട്: ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ ആള്‍ മരിച്ചു. കാലിക്കട് ആണൂര്‍ കിഴക്ക് ചക്ലിയ കോളനിക്ക് സമീപം വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി എന്‍.പ്രദീപ് കുമാര്‍ പൈ (53) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45 ഓടെ പാചകം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ പ്രദീപനെ നാട്ടുകാരാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ രാത്രിയിലായിരുന്നു മരണം. പയ്യന്നൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കരിവെള്ളൂരിലെ കെ.വി.നാമദേവ പൈയുടേയും പ്രേമലതയുടെയും മകനാണ്. …

ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും

കാസര്‍കോട്: മെയ് 3 മുതല്‍ 5 വരെ ചെന്നൈയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ എം അഞ്ജിതയും പുരുഷ ടീമിനെ പി സൂരജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ടീമിനുള്ള ജേഴ്‌സി വിതരണം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗവുമായ പ്രൊഫസര്‍ പി. രഘുനാഥ് വിതരണം ചെയ്തു. ടീം മനേജരും കായിക അധ്യാപകനായ പ്രവീണ്‍ …

കാസര്‍കോട് ഡ്രൈവിംഗ് ടെസ്റ്റുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചു; കൊവിഡ് 19 മൂലമെന്ന് വിചിത്ര കാരണം; എസ്എംഎസ് വന്നത് സാങ്കേതിക പിഴവ് ആണെന്ന് ഒടുവില്‍ ആര്‍ടിഒ

കാസര്‍കോട് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചു. വിശദീകരണമായി സന്ദേശമയച്ചത് കൊവിഡ് 19 മൂലമെന്ന വിചിത്ര കാരണം. ഒടുവില്‍ സങ്കേതിക പിഴവെന്ന് തിരുത്തി ആര്‍ടിഒ.ടെസ്റ്റ് ഗ്രൗണ്ടില്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കാലതാമസമാണ് ടെസ്റ്റുകള്‍ റദ്ദാക്കാന്‍ കാരണം. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് കാസര്‍കോട് ഇത്തരമൊരു അറിയിപ്പ് അയച്ചത്. അതേസമയം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ എവിടെയും ഇന്ന് ടെസ്റ്റുകള്‍ നടന്നിട്ടില്ല. എല്ലായിടത്തും ഡ്രൈവിംഗ് ടെസ്റ്റിനെതിരെ സിഐടിയു …

ചില്ലറയെച്ചൊല്ലി ബസില്‍ തര്‍ക്കം; കണ്ടക്ടര്‍ മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച് പുറത്തേക്ക് തള്ളിയിട്ടു, താഴെ വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു; യാത്രക്കാരന്‍ മരിച്ചു

തൃശൂര്‍: ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കണ്ടക്ടറുടെ അടിയേറ്റ യാത്രക്കാരന്‍ മരണപ്പെട്ടു. കരുവന്നൂരിലെ പവിത്രന്‍ (68) ആണ് കൊച്ചിയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. ഏപ്രില്‍ ഒന്നിനാണ് മരണത്തിന് ആസ്പദമായ സംഭവം. തൃശൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറായ ഊരകം സ്വദേശി രതീഷാണ് മര്‍ദ്ദിച്ചത്. ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ പുത്തന്‍കോട് ബസ്സ്റ്റോപ്പിനു സമീപത്ത് വെച്ച് പവിത്രനെ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. റോഡരികിലെ കല്ലില്‍ തലയിടിച്ചതിനെത്തുടര്‍ന്ന് പവിത്രന് ഗുരുതരമായി പരിക്കേറ്റു. റോഡില്‍ തലയിടിച്ചു വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു. സംഭവം കണ്ട …

ഒന്‍പതുലക്ഷം രൂപവിലവരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാന ഉപഭോക്താക്കള്‍

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വന്‍തോതില്‍ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഉള്ളാള്‍ കോട്ടേക്കര്‍ ബീരിക്ക് സമീപമുള്ള ഒരു വീട്ടില്‍ സിസിബി പൊലീസ് നടത്തിയ റെയ്ഡിലാണ് 9 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയത്. ഉള്ളാളിലെ ബസ്തി പഡ്പു ദര്‍ഗ റോഡില്‍ താമസിക്കുന്ന മുഹമ്മദ് ഇഷാന്‍ (35), ഉള്ളാളിലെ ടിസി റോഡിലെ അക്കരകെരെയില്‍ താമസിക്കുന്ന ജാഫര്‍ സാദിക് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ സ്‌കെയില്‍, 6 ലക്ഷം രൂപയുടെ കറുത്ത ടൊയോട്ട കാംറി കാര്‍, 10,000 രൂപയുടെ …

തമിഴ് സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് സ്വരം നല്‍കിയ ഉമ രമണന്‍ അന്തരിച്ചു

തമിഴകത്തിന്റെ പ്രിയ ഗായിക ഉമ രമണന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയില്‍ വീട്ടില്‍ ഇന്നലെ ആയിരുന്നു മരണം. ഗായകന്‍ എ വി രമണന്‍ ആണ് ഭര്‍ത്താവ്. വിഘ്‌നേഷ് ആണ് മകന്‍.തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ ആണ് ഉമ നാരായണന്‍. 1977ല്‍ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഭര്‍ത്താവിന് ഒപ്പമായിരുന്നു ഗാനാലാപനം. ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ഗാനങ്ങള്‍ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. …